ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Monday, May 31, 2010

പിള്ള സാറിനും ജേക്കബ്‌ സാറിനും കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഒരു തുറന്ന കത്ത് :

പിള്ള സാറിനും ജേക്കബ്‌ സാറിനും കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ഒരു തുറന്ന കത്ത് :

പ്രിയ പെട്ട പിള്ള സാറും, ജേക്കബ്‌ സാറും അറിയുവാന്‍ , ഒരു പാവപെട്ട കേരള കോണ്‍ഗ്രസ്‌ കാരന്‍ എഴുതുന്നത്‌ ...ആയിരത്തി തൊള്ളായിരത്തി അറുപത്തി നാലില്‍, കേരള കോണ്‍ഗ്രസ്‌ രൂപം കൊള്ളുമ്പോള്‍, നിങ്ങളും കൂടി പടുത് ഉയര്‍ത്തിയ ഈ പ്രസ്ഥാനത്തോട് നിങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നത് വര്‍ഗ വഞ്ചന അല്ലെ ?

പിള്ള സാര്‍ അങ്ങ് സ്ഥാപക നേതാവ് അല്ലെ ? അണികളെ പോലെ തന്നെ ( ഇപ്പോള്‍ അങ്ങയുടെ പാര്‍ടിയില്‍ അച്ഛനും മോനും മാത്രമേ ഉള്ളൂ ) , അണികള്‍ എന്ന് ഉദേശിച്ചത്‌ കേരള കോണ്‍ഗ്രസിന്റെ അണികളെ ആണ്, അങ്ങേക്കും ഈ പാര്‍ട്ടി നന്ന്കുന്ന കാണാന്‍ ഇഷ്ടമില്ലേ ? കയില്‍ ഇരുപ്പും , പ്രവര്‍ത്തി ദോഷവും കൊണ്ട് , അങ്ങേയുടെ പാര്‍ടിയില്‍ ഇപ്പോള്‍ മകന്‍ മാത്രം ആണല്ലോ ഏക എം എല്‍ എ . സ്ഥാപക നേതാവ് എങ്കിലും , അങ്ങ് അങ്ങയുടെ പാര്‍ട്ടിയുടെ സ്ട്രെങ്ങ്ത് അല്ലോചിചില്ലേ ? ഒരു എം എല്‍ എ മാത്രം ഉള്ള നേതാവിന് എങ്ങനെ പാര്‍ട്ടി ചെയര്‍മാന്‍ ആകാന്‍ പറ്റും ? അല്ലേല്‍ തന്നെ അങ്ങ് എല്‍ ഡീ എഫിലും , ഒരു കാലത്ത് കോണ്‍ഗ്രസിലും ഒക്കെ ചേക്കേറാന്‍ പോയ നേതാവ് അല്ലെ . അപ്പൊ പിന്നെ എങ്ങനെ ഞ്ഗല്‍ വിശ്വസിച്ചു ചെയര്‍മാന്‍ ആക്കും?? അതല്ലേ കുഴപ്പം .

അങ്ങ് ആദ്യം വെറുതെ നാക്ക് വെടക്കു ആകാതെ , കേരള കോണ്‍ഗ്രസില്‍ വന്നു ചേരൂ ..അങ്ങയുടെ നിളയും വിലയും നില നിറുത്തൂ ..ഈ പ്രസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നു ..
അല്ലേല്‍ കേവല്‍ ഒരു സീറിനു വേണ്ടി അല്ലേല്‍ ജയിച്ചാല്‍ ഒരു വട്ടം കൂടി മന്ത്രി ആകാന്‍ വേണ്ടി , ദേശീയ പ്രസ്ഥാനത്തിന്റെ കാലു നക്കാന്‍ പോയി, അവസാനം അവര് തന്നെ അങ്ങയെ കാലു വാരും..അതാണ്‌ വലിയ കോണ്‍ഗ്രസ്‌ ( ദേശീയ കോണ്‍ഗ്രസ്‌) .

പിന്നെ ജേക്കബ്‌ സാറേ..വെറുതെ കുഞ്ഞു വായില്‍ വല്യ വര്‍ത്താനം പറയാതെ ഇങ്ങു പോരെ ....തങ്ങളെ വളര്‍ത്തിയത്‌ കേരള കോണ്‍ഗ്രസ്‌ അന്ന് അല്ലതെ കോണ്‍ഗ്രസ്‌ അല്ലാ.. അന്ന് ഡിക്കില്‍ പോയപ്പോഴും ഞങള്‍ പറഞ്ഞു വേണ്ട ജേക്കബേ...അതി മോഹം ആണ് എന്ന്..കേട്ടോ ..അവസാനം എന്തായി ? അധോ ഗതി ...അല്ലേല്‍ വേണ്ട ആ പാവം ജോണി നെല്ലൂരിനെ എലും വെറുതെ വിടെന്നെ...

വഴി തെറ്റി പോയ കുഞ്ഞാടുകളെ തിരച്ചു വരൂ ..കേരള കോണ്‍ഗ്രസ്‌ നിങ്ങളെ സ്വീകരിക്കും ...ഇല്ലേല്‍ ഇനി അനുഭവിക്കാന്‍ തീരുമാനിച്ചാണ് എങ്കില്‍ ...

ഒന്ന് ഓര്‍ക്കുക ഇത് കേരള കോണ്‍ഗ്രസ്‌ ആണ് ...അതിന്റെ അണികള്‍ ആണ് പറയുന്നത് ....

തീയില്‍ കുരുത്ത ഈ പ്രസ്ഥാനത്തെ പുറകില്‍ നിന്നും കുത്താന്‍ നോക്കിയാല്‍ ....നടക്കില്ല ....

കര്‍ഷക മക്കളുടെ രക്തം കൊണ്ട് വളര്‍ന്ന നിങ്ങള്‍ ...വളര്‍ന്ന പോലെ തന്നെ തകരും, അവസാനം പീ സീ തോമസിന്റെ ഗതി ആകും ...

യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി

ഈ അടുത്തായി ചില യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്ന ഒരു കാര്യം ഉണ്ട്. കേരളാ കോണ്‍ഗ്രസ്‌ പോലുള്ള പ്രാദേശിക പാര്‍ടികളുടെ പ്രസക്തി നഷ്ടപ്പെട്ടു. എല്ലാവരും ദേശിയ പാര്‍ട്ടി ആയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കണം. ഐ എന്‍ സി യിലേയ്ക്കു വിളിക്കുന്നു, മാതൃ സംഘടന മാടി വിളിക്കുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട്. എന്നാല്‍, എന്തുണ്ട് ഗുണം?

ഒന്നാമത്തെ കാര്യം - നേതൃത്വം എന്ന് പറയുന്ന ഒന്ന് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്‌ ഉണ്ടോ?

ഉമ്മന്‍ ചാണ്ടി ഒരു മാതിരി നല്ലൊരു ഭരണാധികാരി ആയിരുന്നു കഴിഞ്ഞ മന്ത്രിസഭാ കാലയളവില്‍. എന്നാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തികച്ചും ദയനീയം ആയിരുന്നു എന്ന കാര്യം പറയേണ്ടതില്ലല്ലോ. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നേക്കാം, എന്നാല്‍ അത് ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യം അല്ലാതെ കോണ്‍ഗ്രസിന്റെ ഗുണം കൊണ്ട് അല്ല. മുഘ്യമന്ത്രി ആയിരുന്നപ്പോള്‍ പോലും നല്ല വികസോനോന്മുഖം ആയ ഭരണം കാഴ്ച വെച്ചെങ്കിലും പാര്‍ടിയില്‍ യാതൊരു വിധ നേതൃത്വപരമായ പ്രകടനവും ഉണ്ടായില്ല.

കെ പി സി സി പ്രസിഡന്റിന്റെ കാര്യം നോക്കിയാല്‍, ഇത്രയും ദുര്‍ബലന്‍ ആയ ഒരു പ്രസിഡന്റ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല. മുരളീധരന്‍ വരെ ഇതിനെക്കാള്‍ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. പാര്‍ട്ടി വളര്‍ത്താന്‍ നോക്കാതെ സ്വന്തം കാര്യവും, അത് മുന്‍നിര്‍ത്തി സ്വന്തം ഗ്രൂപും മാത്രം നോക്കി ജീവിക്കുന്ന ഈ കെ പി സി സി പ്രസിഡന്റ്‌ എങ്ങനെ ഈ ആവശ്യം ഉന്നയിക്കാന്‍ യോഗ്യന്‍ ആകുന്നതു?

കേന്ദ്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ വളരെ ചടുലവും വികസനോന്മുഖവും ആധുനികവും ആയ ഒരു കോണ്‍ഗ്രസ്‌ രൂപപ്പെട്ടു വരുകയാണ്. ദേശിയ തലത്തില്‍ ജനസമ്മിതി അര്‍ജ്ജിക്കുന്നതില്‍ യു പി എ ഗവണ്മെന്റ് വളരെ ശ്രദ്ധ കൊടുക്കുന്നും ഉണ്ട്. അതുകൊണ്ട് തന്നെ ആണ് കേരളാ കോണ്‍ഗ്രസ്‌ ദേശിയ തലത്തില്‍ സോണിയ ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്താന്‍ യു ഡി എഫ് എന്ന ചട്ടക്കൂടിനോട് അത്യധികം കൂറ് പുലര്‍ത്തി ജനാതിപത്യ മൂല്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കേരളത്തിലെ അവസ്ഥ അതാണോ? കഴിഞ്ഞ തവണ വലിയ കുഴപ്പം ഇല്ലാത്ത ഭരണം കാഴ്ച വച്ചെങ്കിലും (കോണ്‍ഗ്രസ്‌ നയങ്ങളോട് മിക്കവാറും കേരളാ കോണ്‍ഗ്രസ്‌ യോജിക്കുന്നു) തൊഴുത്തില്‍ കുത്തും, നേതൃത്വം ഇല്ലായ്മയും ഗ്രൂപിസം മുതലായ നാടകങ്ങളും കാരണം ജനങ്ങളെ വെറുപ്പിചില്ലേ?

ഇപ്പോള്‍ തന്നെ അധികാരത്തിന്റെ അപ്പക്കഷണം അടുത്ത് വരുന്നു എന്ന് മണം കിട്ടിയ ഗ്രൂപ് ചെന്നായ്ക്കള്‍ അതിനായി കടിപിടി തുടങ്ങിക്കഴിഞ്ഞു. ഇടതു സര്‍കാരിനെതിരെ ഒരു വഞ്ചനാദിനം പ്രഖ്യാപിച്ചിട്ടു അത് നടത്താന്‍ പല ജില്ലകളിലും കഴിഞ്ഞില്ല. ഇങ്ങനെ ഉള്ള കോണ്‍ഗ്രസില്‍ ലയിക്കണം അല്ലെ?


ഇടതു മുന്നണിക്ക്‌ ബദല്‍ ആയി യു ഡി എഫിന്റെ നയങ്ങളെ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ മെനക്കെടാതെ ഇപ്പോഴേ നടക്കാന്‍ പോകുന്ന ഗ്രൂപ് നാടകത്തിന്റെ സാമ്പിള്‍ ഇപ്പോഴേ ജനങ്ങളെ കാണിച്ചാല്‍ ചെലപ്പോള്‍ അടുത്ത അസ്സെംബ്ലി തെരഞ്ഞെടുപ്പില്‍ വീണ്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അട്ഭുതപ്പെടെണ്ടത് ഇല്ല. അത് ഉണ്ടാവാതിരിക്കാന്‍ യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ്‌ അക്ഷീണം പ്രയത്നിക്കും പ്രവര്‍ത്തിക്കും.



പി സി തോമസിനായി വഞ്ചനാ വര്‍ഷം

പി സി തോമസ്‌ വഞ്ചിച്ചതിനു ഒക്കെ ദിനം ആഘോഷിക്കാന്‍ പോയാല്‍ കലണ്ടറില്‍ ദിവസം ബാക്കി ഉണ്ടാവില്ല.

കേന്ദ്രത്തില്‍ മന്ത്രിയാവാന്‍ വേണ്ടി രാഷ്ട്രീയത്തില്‍ കൈ പിടിച്ചു വളര്‍ത്തിയ മാണിസാറിനെ വഞ്ചിച്ചു

എന്‍ ഡി എ തോറ്റു തുന്നം പാടി മന്ത്രിസ്ഥാനം പോയപ്പോള്‍ വലിയ മന്ത്രി ഒക്കെ ആക്കിയ വാജ്പേയിയെ വഞ്ചിച്ചു

ഇടുക്കിയില്‍ പാര്‍ലമെന്റ് ഇലക്ഷന് നിര്‍ത്തില്ല എന്ന് വന്നപ്പോള്‍ ഇടതുമുന്നണിയില്‍ അഭയം നല്‍കിയ പി ജെ ജോസെഫിനെ വഞ്ചിച്ചു

പി സി യുടെ കയ്യില്‍ നിന്നും വഞ്ചനകള്‍ ഏറ്റു വാങ്ങാന്‍ കേരള രാഷ്ട്രീയും ഇനിയും ബാക്കി

അടിക്കുറിപ്പ്: ഇനി എന്തിനാവും പിണറായിയെ വഞ്ചിക്കുക എന്ന് ആണിപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ പ്രവാചകരുടെ ആലോചന.

ലയനത്തോടെ മധ്യകേരളം എല്‍ ഡി എഫിന് അന്യം ആയി

കേരള കോണ്‍ഗ്രസുകളുടെ ലയനത്തോടെ ഇടതു മുന്നണി മധ്യ കേരളത്തില്‍ ഏകദേശം കുറ്റി അറ്റ് പോയിരിക്കുകയാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കര്‍ഷക മേഘലകളില്‍ കേരള കോണ്‍ഗ്രസ്‌ ജെ യുടെ ജനസമ്മിതി ഇടതുമുന്നണിയെ താങ്ങി നിര്‍ത്തിയിരുന്നു എന്നുള്ളത് ആര്‍ക്കും നിഷേധിക്കാന്‍ ആവാത്ത സത്യം ആണ്.

പേരിനു പി സി തോമസിന്റെ നേതൃത്വത്തില്‍ ഒരു കേരള കോണ്‍ഗ്രസ്‌ ഇടതുമുന്നണിയില്‍ ഉണ്ടെങ്കിലും ഒരു പഞ്ചായത്ത്‌ വാര്‍ഡില്‍ പോലും സ്ഥാനര്തികളെ ജയിപ്പിക്കാന്‍ ശക്തി ഇല്ല എന്നത് തര്‍ക്കമറ്റ കാര്യം ആണ്.

ശക്തമായ സംഘടന ശേഷി കാരണം സി പി എം കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു പരിധി വരെ ശക്തം ആണെന്നത് സത്യം ആണെന്നിരിക്കെ, പാര്‍ട്ടി അണികള്‍ മാത്രം പോര ഒരു ഇലക്ഷന്‍ ജയിക്കാന്‍. മേല്‍പ്പറഞ്ഞ ഭാഗങ്ങളിലെ ജനങ്ങള്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ ഒരു പാലം ആയിരുന്നു കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം. അവര്‍ പോയതോടെ ഈ ഭാഗങ്ങളില്‍ ഒരു സീറ്റില്‍ പോലും ഇടതുമുന്നണി ജയിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ സംജാതം ആയിരിക്കുകയാണ്.

ഈ ഒരു തിരിച്ചറിവ് തന്നെ ആണ് പിണറായി വിജയനെ ഈ ലയനത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നതും. തികച്ചും ചെറുതായ ഒരു ഈര്‍ക്കിലി സംഘടന ആയിരുന്നു ജോസേഫിന്റെ കേരള കോണ്‍ഗ്രസ്‌ എങ്കില്‍ അവര്‍ വിട്ടു പോകുന്നതില്‍ സി പി എമ്മിന് സന്തോഷം മാത്രമേ ഉണ്ടാവാന്‍ ന്യായമുള്ളൂ. ആ സീറ്റുകള്‍ കൂടി സി പി എമ്മിന് മത്സരിക്കാമല്ലോ.

എന്നാല്‍ ഇപ്പോള്‍ മത്സരിക്കാന്‍ ഇഷ്ടം പോലെ സീറ്റുകള്‍ എന്നാല്‍ ജയിക്കാന്‍ സാധ്യത വിരളം. ഈ യഥാര്ത്യത്തെ അഭിമുഖീകരിക്കാന്‍ ഉള്ള കഷ്ടപ്പാട് ആണ് പിണറായി വിജയനെ എന്തും വിളിച്ചു പറയാന്‍ നിര്‍ബന്ദീകരിക്കുന്നത്.

ലക്ഷ്യം ഐക്യ കേരള കോണ്‍ഗ്രസ് -

ലക്ഷ്യം ഐക്യ കേരള കോണ്‍ഗ്രസ് - മോന്‍സ് ജോസഫ്

കടുത്തുരുത്തി: മുന്നണി വിടാനുണ്ടായ പ്രധാന കാരണങ്ങള്‍ ഐക്യ കേരള കോണ്‍ഗ്രസ് സ്ഥാപിക്കുകയെന്ന ലക്ഷ്യവും മന്ത്രിസഭയുടെ വിദ്യാഭ്യാസ, റവന്യൂ നയങ്ങളോടുള്ള എതിര്‍പ്പുമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു.കേരള കോണ്‍ഗ്രസ് (ജെ) കടുത്തുരുത്തി സെന്‍ട്രല്‍ ജങ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ്. മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷനായി. ഫ്രാന്‍സിസ് ജോര്‍ജ്, സ്റ്റീഫന്‍ പാറാവേലി, ജോണ്‍ നീലമ്പറമ്പില്‍, ജോസ് വഞ്ചിപ്പുര, ജോസ് പാറേക്കാട്ട്, പ്രൊഫ. മേഴ്‌സി ജോണ്‍ തുടങ്ങിയവരും പ്രസംഗിച്ചു

ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസുകളുടെ ഐക്യം കേരളത്തിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും രക്ഷയ്‌ക്ക്‌ ഉതകുമെന്നും ഇത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത്‌ഫ്രണ്‌ട്‌ - എം കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി വിലയിരുത്തി. ജയിംസ്‌ പെരുമാകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാജന്‍ കുന്നത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ജോളി മടുക്കക്കുഴി, റിജോ വാളാന്തറ, ജോസ്‌ നെല്ലിയാനി, ജയിംസ്‌ പള്ളിവാതുക്കല്‍, അജു പനയ്‌ക്കല്‍, ജോര്‍ഡിന്‍ കിഴക്കേത്തലയ്‌ക്കല്‍, ഇര്‍ഫാന്‍ ഹുസൈന്‍, വിഴിക്കത്തോട്‌ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

വികസനത്തിന്‌ ശക്തി പകരും: ഫ്രാന്‍സിസ്‌ ജോര്‍ജ്‌

വികസനത്തിന്‌ ശക്തി പകരും: ഫ്രാന്‍സിസ്‌ ജോര്‍ജ്‌

ഈരാറ്റുപേട്ട: കേരള കോണ്‍ഗ്രസുകളുടെ ഐക്യം കേരളത്തിന്റെ സമസ്‌ത മേഖലകളുടെയും സമഗ്ര വികസനത്തിനു ശക്തി പകരുമെന്ന്‌ കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എക്‌സ്‌ എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ പൂഞ്ഞാര്‍ നിയോജകമണ്‌ഡലം കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ിയോജകമണ്‌ഡലം പ്രസിഡന്റ്‌ സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്‌ എംപി, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോസ്‌ പാറേക്കാട്ട്‌, ജോയിച്ചന്‍ കുന്നയ്‌ക്കാട്ട്‌, തോമസ്‌ മുക്കാടന്‍, ജോസ്‌ കൊച്ചുപുര, തോമാച്ചന്‍ പുതിയാപറമ്പില്‍, ലീലാ ശശി, റസിം മുതുകാട്ടില്‍, വി.എസ്‌ മാത്തുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എം. ദളിതരെ കൊള്ളയടിക്കുന്നു- ദളിത്ഫ്രണ്ട് (എം)

വൈക്കം:സി.പി.എം. ദളിത് വിഭാഗങ്ങളെ ചൂഷണം ചെയ്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയശേഷം അവരുടെ അവകാശാനുകൂല്യങ്ങള്‍ കൊള്ളയടിക്കുകയാണെന്ന് കേരള ദളിത് ഫ്രണ്ട് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് കെ.എന്‍.രവിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.അപ്പച്ചന്‍ യോഗം ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ജി.രാജപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, കെ.കെ.ബാബു, രാജപ്പന്‍ വാഴമന, കെ.കെ.സുരേന്ദ്രന്‍, അംബികാ മുരുകന്‍, എം.സി.പ്രമോദ്, എം.കെ.രാജു, ജയന്‍ കാരാത്തറ, ഒ.കെ.ശ്യാംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക് മത്സരിച്ചാല്‍ :

കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക് മത്സരിച്ചാല്‍ :

യു ഡീ എഫിലെ എല്ലാ കക്ഷികളും കൂടി മത്സരിച്ചപ്പോള്‍ തൊണ്ണൂറു സീറ്റുകളില്‍ ആണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി മത്സരിച്ചത് . എന്നാല്‍ അതില്‍ ജയിച്ചത് വെറും ഇരുപതു നാല് സീറ്റുകളില്‍ മാത്രം. ഇത് ഒരു ദേശീയ പ്രസ്ഥാനം എന്ന് അവകാശപെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളരെ മോശം ആയ ഒരു പ്രകടനമാണോ ?

അത് മാത്രം അല്ല മറ്റു ഖടക കക്ഷികള്‍ നില മെച്ചപെടുത്തിയപ്പോള്‍ എന്തേ ഈ ദേശീയ പാര്‍ട്ടി മാത്രം തകര്‍ന്നു അടിഞ്ഞു.. കാരണം വളരെ വ്യക്തം ...ജന പിന്തുണ ഇല്ലാത്ത ഒരു പാര്‍ട്ടി ആണ് കോണ്‍ഗ്രസ്‌ .

ഇന്ന് ഏകദേശം ഇരുപതില്‍ പരം ഗ്രൂപ്പുകള്‍ ഉള്ള ഈ പ്രസ്ഥാനം നാശത്തിന്റെ വാക്കിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച ആണ് നമ്മള്‍ കാണുന്നത് . കേരളത്തിലെ കോണ്‍ഗ്രസിന്റെ യസസ്സു ഉയര്‍ത്തിയ ലീഡര്‍ കെ കരുണാകരനെയും മറ്റും, മാറ്റി നിറുത്തി, പുല്ല്ല് വില കല്പിക്കുന്ന ഈ കഴിവ് കേട്ട കോണ്‍ഗ്രസ്‌ നേതൃതം ഗ്രൂപിസം അവസാനിപ്പിച്ച്‌ , ഇനി എങ്കിലും പാര്‍ട്ടിക്ക് കുറച്ചു അണികളെ ഉണ്ടാക്കാന്‍ നോക്കിയാല്‍ നന്ന് ...

യൂത്ത് കോണ്‍ഗ്രസ്‌ മെംബെര്‍ഷിപ്‌ കമ്പൈന്‍ ഒരു വമ്പിച്ച പരാജയം ആയി മാറി ഇല്ലേ ...സോണിയ ഗാന്ധിയും, രാഹുലും കോണ്‍ഗ്രസ്‌ നേതാക്കളെ വില്ച്ചു കാരണം ചോതിചില്ലേ ? കെ കരുണാകരന്‍ ,ആന്റണി, വയലാര്‍ രവി ഇവര്‍ കോണ്‍ഗ്രസ്‌ നയിച്ചിരുന്ന കാലത്ത് ഒരു കാല്തുമീ ഗതി കേടു കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്ഉണ്ടായിട്ടില്ല .

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് എങ്ങനെയും കുറെ സീറ്റുകളില്‍ മത്സരിക്കണം എന്നെ ഉള്ളൂ . ജയിക്കുക എന്നത് അവര്‍ക്ക് പര്ഞ്ഞ്ട്ടില്ല ..ഇനി ജയിക്കാന്‍ ഉള്ള സാഹ ചാര്യം ഉണ്ടേല്‍ പോലും ഗ്രൂപ്പ്‌ കളിച്ചു കാലു വാരി തോല്ല്കും.. കഴിഞ്ഞ പരല്മെന്റ്റ് ഇലക്ഷന്‍ നമ്മള്‍ കണ്ടതാണല്ലോ . പാലക്കാട് സീറ്റ്‌ എങ്ങനെ തോറ്റു?

പതി മൂന്നു സീറ്റില്‍ ജയിച്ചത്‌ വലിയ കാര്യം എന്ന് കരുതി അന്ന് ആശാന്‍ മാര്‍ ഇര്ക്കുനത് ...ആ വിജയം ഒരിക്കലും കോണ്‍ഗ്രസിന്റെ വിജയം അല്ലാ..മറിച്ചു ക്രിസ്ത്യന്‍ , നായര്‍ വോടുകളുടെ ദൃവീകരണം കൊണ്ട് മാത്രം ആണ്. ക്രെഡിറ്റ്‌ പോകണ്ടത് നമ്മുടെ ലാവ്‌ലിന്‍ വിജയന്‍ സഖാവിനും ...

എന്നാല്‍ ഈ വിജയം എന്റേത് എന്ന് ഉമ്മനും, എന്റേത് എന്ന് രമേഷും അഹങ്കരിക്കുന്ന കൊണ്ടാണല്ലോ പാവം മുരളീധരനെ പോലും മൂന്നു രൂപ മെംബെര്‍ഷിപ്‌ കൊടുക്കാതെ മാറ്റി നിറുത്തുന്നത് .

കേരള കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ് എന്നെ കക്ഷികള്‍ ഇല്ല എങ്കില്‍ ഈ കോണ്‍ഗ്രസ്‌ എത്ര സീറ്റില്‍ ജയിക്കും ? പത്തു സീറ്റില്‍ ജയിക്കുമോ ?

രാഷ്ട്രീയ സാഹചര്യം മനസ്സില്‍ ആകാത്ത പാവം ഉമ്മന്‍ ചാണ്ടിയും രമേഷും:

ഈ കാലമത്രയും കേരള കോണ്‍ഗ്രസുകാര്‍ അകമഴിഞ്ഞ സപ്പോര്‍ട്ട് ആയിരുന്നു ഉമ്മന്‍ ചാണ്ടിക്ക് . എന്നാല്‍ എന്തിനു വേണ്ടി ? ആര്‍ക്കു വേണ്ടി ? ഷാഫി പറമ്പിലിനെ പോലെ ഉള്ള തങ്ങളുടെ ഗ്രൂപ്പ്‌ കാരനായ കോളേജ് പിള്ളേരെ കൊണ്ട് വിവരകേട്‌ വിളിച്ചു പറയിപ്പിച്ചത് എന്തിനു ? കൈരളി ടീ വീ ക്കാരെ വില്ച്ചു വരുത്തി ( കൈരളി മാത്രം ) , പത്ര സമ്മേളനം നടത്തി വില കളഞ്ഞ ആര്യാടന്‍ സാഹിബിനെ എന്തിനു ഇളക്കി വിട്ടു ? കോട്ടയം ഡീ സീ സീ പ്രസിഡന്റ്‌ കെ സീ ജോസഫ്‌ എന്ത് കണ്ടിട്ടാണ് കേരള കോണ്‍ഗ്രസിനെ വെല്ലു വിളിച്ചത് ? അതിനു മാത്രം വളര്‍ന്നോ ഈ നേതാക്കള്‍ ഒക്കെ ?

കേരള കോണ്‍ഗ്രസ്‌ കാരുടെ വോട്ട് വാങ്ങി പുതുപ്പള്ളിയില്‍ നിന്നും അജയന്‍ ആയി ജയിക്കുന്ന ഉമ്മന്‍ ചാണ്ടി , എന്തിനു ഈ പ്രഹസനം നടത്തുന്നു ?അങ്ങ് എന്താണ് ഈ പേടിക്കുനത് ? കേരള കോണ്‍ഗ്രസ്സുകാര്‍ ലയിച്ചപ്പോള്‍ താങ്കളുടെ മുഖ്യ മന്ത്രി പദത്തിനു ഇളക്കം തട്ടിയോ. അര്‍ത്ഥമില്ലാത്ത പ്രസ്താവനകള്‍ ഇറക്കി താങ്ങള്‍ സ്വയം വില കളയുക അല്ലെ ഉണ്ടായത് ? ഈ കാലമത്രയും ഉമ്മന്‍ ചാണ്ടിയെ ഒരു കേരള കോണ്‍ഗ്രസ്‌ കാരനെ പോലെ തന്നെ കരുതി ആണ് ഞങള്‍ നെഞ്ചില്‍ എത്തിയത് ...അങ്ങനെ ഉള്ള കേരള കോണ്‍ഗ്രസുകാരുടെ നെച്ചില്‍ ശൂലം കുത്താന്‍ മാത്രം ഇപ്പോള്‍ എന്താണ് പുതുപ്പള്ളി തമ്പുരാന് പേടി ?

മുഖ്യ മന്ത്രി കസേര ആണോ ? അതോ സീറ്റ്‌ ആണോ ? സീറ്റ്‌ ഇവിടെ ഒരു പ്രശ്നം അല്ലാ എന്ന് പറഞ്ഞുവല്ലോ മാണി സാര്‍... പിന്നെ എന്താണ് പ്രശ്നം ? തങ്ങളുടെ മുഖ്യ മന്ത്രി കസേര തട്ടി എടുക്കാന്‍ നടക്കുനതു സാക്ഷാല്‍ രമേശ്‌ ചെന്നിത്തല തന്നെ അല്ലെ ? അല്ലെങ്കില്‍ തന്നെ ഇന്ന് കോണ്‍ഗ്രസില്‍ ആരുണ്ട്‌ മുഖ്യ മന്ത്രി കസേരക്ക് യോഗ്യന്‍ ? ഉമ്മന്‍ ചാണ്ടിയെ കെ കരുണാകരനും ആയോ അല്ലെങ്കില്‍ ആന്റണിഇയും ആയോ തട്ടിച്ചു നോക്കിയാല്‍ ഒരു കഴിവ് കേട്ട നേതാവ് അല്ലയോ ? പുതുപ്പള്ളിയില്‍ പോലും കേരള കോണ്‍ഗ്രസ്‌ മനസ് വെച്ചാല്‍ യു ഡീ എഫ് സ്ഥാനാര്‍ഥി തോല്‍ക്കാം എന്നതല്ലേ സാഹചര്യം ? കോണ്‍ഗ്രസ്സും , കേരള കോണ്‍ഗ്രസ്സും ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ അവിടെ സീ പീ എം ആണ് ജയിച്ചത്‌ ...മാത്രം അല്ലാ പൊതുവേ സീ പീ എമിന് സക്തി ഉള്ള ഒരു മണ്ഡലം ആണ് പുതുപ്പള്ളി ..കേരള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ജോസ് കെ മാണി മത്സരിച്ചപ്പോള്‍ മാത്രം ആണ് പുതുപ്പള്ളിയില്‍ യു ഡീ എഫിന് പരലമെന്റ്റ് എലക്ഷന് ലീഡ് കിട്ടിയത് ...അങ്ങനെ ഉള്ള ഒരു മണ്ഡലത്തില്‍ നിന്ന് അങ്ങ് ജയിക്കും എന്ന് എന്താണ് ഉറപ്പു ? പുതുപ്പള്ളി ഒഴിച്ച് വേറെ എവിടെ നിന്നാലും ദയനീയ പരാജയം മണക്കുകയും ചെയാം ...

പിന്നെ രമേഷ്ജി , എന്താ പറയാനാ രാഷ്ട്രീയ സാഹചര്യം അങ്ങേക്ക് മനസ്സില്‍ ആകുന്നില്ല അല്ലെ ?
കോട്ടയത്ത്‌ പണ്ട് മത്സരിക്കാന്‍ വന്നപ്പോള്‍ ഈ പറയുന്ന രാഷ്ട്രീയ സാഹചര്യം മനസ്സില്‍ ആയരുന്നോ ?
അല്ലെങ്കില്‍ തന്നെ അബ്ദുള്ള കുട്ടി , ഇതു സാഹചര്യത്തില്‍ ആണ് മാന്യന്‍ ആയതു . എസ് എഫ് ഐ പ്രസിഡന്റ്‌ ആരുന്നപ്പോള്‍ ഈ മാന്യന്‍ എത്രയോ കെ എസ് യു പിള്ളേരെ തല്ലി നിരത്തി ഇരിക്കുന്നു ? എത്രയോ കെ എസ് യു പിള്ളേര് ഈ മാന്യന്റെ ഗുണ്ടകളുടെ തല്ലു കൊണ്ട് വീട്ടില്‍ ഇരിക്കുന്നു ? അത് പോലെ മനോജ്‌, ശിവ രാന്മാന്‍..പിന്നെ നമ്മുടെ വീരന്‍ ഇവര്കൊക്കെ എന്ത് സാഹചര്യം ആണോ ഉള്ളത് അതെ സാഹ ചാര്യം തന്നെ ആണല്ലോ പീ ജെ ജോസഫിനും ഉള്ളത് ...ഇനിയും രമേഷ്ജിക്ക് മനസ്സില്‍ ആകില്ല എങ്കില്‍ പിന്നെ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും എന്നാ ഒരു പഴ ചെല്ല് ഉണ്ട്. അത് ഓരത്ത് വെച്ചാല്‍ നന്ന്.

ഇത് തീയില്‍ കുരുത്ത കേരള കോണ്‍ഗ്രസ്‌, ഈ പ്രസ്ഥാനം വെയിലത്ത്‌ വാടില്ല .....

Saturday, May 29, 2010

മാണിസാറിനെ ആര്‍ക്കാണ് പേടി ?

കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.

കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?

കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.

മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.

ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.

ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.

മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.

പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ‍ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !

Berly Thomas
http://berlytharangal.com/?page_id=1787

Friday, May 28, 2010

കേരള കോണ്‍ഗ്രസ് നയപ്രഖ്യാപനം

ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് നയപ്രഖ്യാപനം

കോട്ടയം:കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളുടെ വിളംബരവേദിയായി ഐക്യകേരള കോണ്‍ഗ്രസ്സിന്റെ ലയനസമ്മേളനം. ലയനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് വേദിയില്‍ ചെയര്‍മാന്‍ കെ.എം.മാണി പാര്‍ട്ടി വിഭാവനംചെയ്യുന്ന നയങ്ങള്‍ പ്രഖ്യാപിച്ചത്.

പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യം നഷ്ടപ്പെടാതെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം നല്‍കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ്സിന്റെ സ്വീകാര്യത പൊതുസമൂഹത്തില്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് നയപ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് വ്യക്തം.

കേന്ദ്രം കൈവശംവച്ചിരിക്കുന്ന അധികാരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും വികേന്ദ്രീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൂടുതല്‍ അധികാരം കൈയാളാന്‍ അവസരമൊരുക്കുക എന്ന പാര്‍ട്ടിലക്ഷ്യമാണ് ഇതിനുപിന്നില്‍.

കര്‍ഷകരെ അധ്വാനവര്‍ഗ്ഗത്തിന്റെ പട്ടികയിലേക്ക് എഴുതിച്ചേര്‍ത്തത് കേരള കോണ്‍ഗ്രസ്സാണെന്ന് ഐക്യസമ്മേളനം ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ സ്വപ്നം സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് മേല്‍ക്കോയ്മയുള്ള ഭരണമാണെന്ന് കെ.എം.മാണി പ്രഖ്യാപിച്ചു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച രണ്ട് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ദളിത് വിഭാഗങ്ങളെ കേരളത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണമെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.

പറയാതെ പറഞ്ഞ് മാണി കത്തിക്കയറി

കോട്ടയം: അനുയായികളും, സഹപ്രവര്‍ത്തകരുമായി ചില സ്വപ്നങ്ങള്‍ പങ്കുവച്ചാണ് കെ.എം. മാണി ലയനസമ്മേളനത്തില്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അതില്‍ ഫെഡറല്‍ ജനാധിപത്യവും, ദേശീയതലത്തില്‍ പ്രാദേശിക കക്ഷികളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും, കര്‍ഷകരുടെ ശാക്തീകരണവുമൊക്കെ ഇടകലര്‍ന്നിരുന്നു. എന്നാല്‍ അതിലൂടെ അദ്ദേഹം പറയാതെ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ നിലപാടുതന്നെയാണ്. ലയനത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സോ താനോ ആരുടെ മുമ്പിലും മുട്ടുമടക്കാനില്ല. ലയനം യു.ഡി.എഫിന് ഒരിക്കലും ബാധ്യതയാകുന്നില്ല. നേരെമറിച്ച് ഗുണകരമാവുകയാണ്.

ലയനത്തില്‍ ആര്‍ക്കാണ് അസൂയ എന്ന് മാണി പലവട്ടം ചോദിച്ചു. പിണറായിക്ക് ഇതിലെന്താണ് കാര്യമെന്നും ചോദിച്ചു. തിരഞ്ഞെടുപ്പുകാലത്ത് പെരുന്നയിലും, ചേര്‍ത്തലയിലും, മെത്രാന്മാരുടെ അരമനകളിലുമൊക്കെ പോയി മുഖം കാണിക്കുന്നവര്‍ക്ക് ഇപ്പോള്‍ മെത്രാന്മാരെ വിമര്‍ശിക്കാനെന്തവകാശമെന്ന് മാണി ചോദിച്ചു. പിണറായിയുടെ 'വര്‍ഗീയ കാര്‍ഡ്' കളികൊണ്ടൊന്നും കേരള കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

യു.ഡി.എഫ്. എല്ലാവരുടേതുമാണ്, അവിടെ എല്ലാവരും സമന്മാരാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞതും ചില ലക്ഷ്യങ്ങള്‍വച്ചുതന്നെയാണ്. ഒരു എം.എല്‍.എ. മാത്രമുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്കും, എം.എല്‍.എ-യില്ലാത്ത ടി.എം. ജേക്കബിന്റെ പാര്‍ട്ടിക്കും, 11 എം.എല്‍.എ, മാരുള്ള തന്റെ പാര്‍ട്ടിക്കുമൊക്കെ അവിടെ തുല്യാവസരമാണ്. അപ്പോള്‍ കോണ്‍ഗ്രസിന് ഈ സമത്വത്തിന്റെ സംസ്‌കാരത്തില്‍നിന്ന് വേറിട്ട് നില്‍ക്കാനാകുമോ എന്നാണ് മാണി ചോദിച്ചത്.

മാണിയും ജോസഫും ഒന്നായി

കോട്ടയം: അണപൊട്ടിയ ആവേശത്തിനും കാതടപ്പിക്കുന്ന മുദ്രാവാക്യഘോഷത്തിനുമിടയില്‍ മാണി-ജോസഫ് കേരള കോണ്‍ഗ്രസ്സുകളുടെ ലയനസമ്മേളനം രാഷ്ട്രീയചരിത്രത്തില്‍ മറ്റൊരേടായി. ഏറ്റവും ശക്തിയുള്ള സംസ്ഥാന പാര്‍ട്ടിയാവുകയെന്ന ലക്ഷ്യം, ലയനസമ്മേളനം വിളംബരംചെയ്തു.

'ആര്‍ക്കും എതിരായല്ല; കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടിയാണ് ഈ ഐക്യം'-നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു.

കഴിഞ്ഞ 24-ാം തീയതി ഇരു കേരള കോണ്‍ഗ്രസ്സുകളും ലയിച്ച് ഐക്യ കേരള കോണ്‍ഗ്രസ് നിലവില്‍വന്നെങ്കിലും വ്യാഴാഴ്ച വൈകീട്ട് കോട്ടയം തിരുനക്കര മൈതാനത്ത് ചേര്‍ന്ന ലയനസമ്മേളനത്തോടെയായിരുന്നു നടപടികള്‍ പൂര്‍ത്തിയായത്.

ഉച്ചമുതല്‍ തന്നെ തിരുനക്കര മൈതാനത്തേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പ്രവര്‍ത്തകരുടെ വരവ് തുടങ്ങി. നഗരമാകെ ചുവപ്പും വെള്ളയും കലര്‍ന്ന പാര്‍ട്ടികൊടികള്‍ നിറഞ്ഞിരുന്നു. മൂന്നുമണിയോടെ മൈതാനം നിറഞ്ഞു. ഗാനമേളയോടെയായിരുന്നു തുടക്കം. നാലുമണിയോടെ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളുമെല്ലാം വേദിയിലെത്തി.

ആള്‍ക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും എത്തി. ഇരു നേതാക്കളെയും വലിയ ഒറ്റഹാരത്തിനുള്ളിലാക്കി പ്രവര്‍ത്തകരുടെ സ്വീകരണം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമിന്റെ സ്വാഗതപ്രസംഗത്തില്‍ ഐക്യകേരള കോണ്‍ഗ്രസ് രൂപപ്പെടാനുള്ള കാരണം വ്യക്തമാക്കി. തുടര്‍ന്ന് ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ.യുടെ ഉദ്ഘാടന പ്രസംഗം.

'ഒന്നായ നിന്നെയിഹ രണ്ടെന്ന്
കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍...'

ആ ഇണ്ടല്‍-ദുഃഖം-ഇല്ലാതാവുകയാണ് രണ്ട് കേരള കോണ്‍ഗ്രസ്സുകളുടെയും ഒന്നാകലിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ആര്‍ക്കാണ് ആശങ്ക? ആര്‍ക്കാണ് അസഹിഷ്ണുത? ഐക്യത്തെ വളര്‍ത്തുകയല്ലേ വേണ്ടത്, തളര്‍ത്താമോ?-മാണി ചോദിച്ചു. പാടില്ലെന്ന് ജനത്തിന്റെ മറുപടി.

ലയനത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. പി.സി.തോമസിന്റെ നിലപാടിനേയും ശക്തിയായി വിമര്‍ശിച്ചു. ജനത്തിന്റെ ആവേശം കൂടി.

പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാതെതന്നെ, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്താകെ സംസ്ഥാന പാര്‍ട്ടികള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാര്യം പി.ജെ. ജോസഫ് സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യം പരമപ്രധാനമായതുകൊണ്ടാണ് തങ്ങള്‍ ഇടതുമുന്നണി വിട്ടുവന്നത്. ഭിന്നവിഭാഗങ്ങളിലായി നിന്നപ്പോള്‍ ഉണ്ടായ നഷ്ടത്തെക്കുറിച്ച് അറിയണം. ഒന്നിച്ച് മുന്നേറുമ്പോഴുണ്ടാകുന്ന ഫലപ്രാപ്തിയെക്കുറിച്ചും'-അദ്ദേഹം പറഞ്ഞു.

പിണറായിക്ക് ഹിഡന്‍ അജണ്ട -പി.ജെ.ജോസഫ്

പിണറായിക്ക് ഹിഡന്‍ അജണ്ട -പി.ജെ.ജോസഫ്


തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിനു പിന്നില്‍ ക്രൈസ്തവസഭയും മെത്രാന്മാരുമാണെന്ന പിണറായി വിജയന്റെ ആരോപണത്തിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് പി.ജെ.ജോസഫ്. ലയനകാര്യത്തില്‍ സഭാനേതൃത്വം ഇടപെട്ടിട്ടില്ല. തന്നോട് അവരാരും സംസാരിച്ചിട്ടുമില്ല. എന്തിനും ഏതിനും മെത്രാന്മാരെ പഴിക്കുന്നത് ഹിഡന്‍ അജണ്ട ഉള്ളതുകൊണ്ടാണ് -'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പി.ജെ.ജോസഫ് പറഞ്ഞു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

? എല്‍.ഡി.എഫ്. വിടുകയായിരുന്നോ യു.ഡി.എഫില്‍ ചേരുകയായിരുന്നോ ലയനത്തിന്റെ ലക്ഷ്യം?
ഈ രണ്ടു ലക്ഷ്യവും ഇല്ല എന്നു പറയുന്നില്ല. എന്നാല്‍, രണ്ടിനേക്കാളും പ്രധാനം കേരള കോണ്‍ഗ്രസ് ഐക്യം എന്ന ലക്ഷ്യമാണ്. ഇടതുമുന്നണിയോട് യോജിച്ചുപോകാനാകാത്ത ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

? ഏതെല്ലാം പ്രശ്‌നങ്ങളിലായിരുന്നു വിയോജിപ്പ്?
പല കാര്യത്തിലും ഉണ്ടായിരുന്നു. മന്ത്രി ബേബി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്‍ ന്യൂനപക്ഷാവകാശം കവരുന്നതായിരുന്നു. അതിനുമേല്‍ മുന്നണിയില്‍ കൂടിയാലോചന ഉണ്ടായില്ല. തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ തിരുത്തിയിട്ടില്ല. കാര്‍ഷിക പ്രശ്‌നങ്ങളില്‍ പരിഹാരം തേടാനും ഇടതുമുന്നണി നശ്രമിച്ചില്ല. ഒച്ചിഴയുന്ന വേഗത്തിലായിരുന്നു അക്കാര്യത്തിലുള്ള നീക്കങ്ങള്‍.

? അതെല്ലാം തുറന്നുപറഞ്ഞ് രാഷ്ട്രീയ നിലപാടെടുത്ത് പുറത്തു പോകുന്നതിനു പകരം ലയിക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയകാരണമില്ലാത്ത നിലപാടു മാറ്റമല്ലേ?
അഭിപ്രായ വ്യത്യാസങ്ങള്‍ കാലാകാലങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.പരസ്യപ്രസ്താവനകള്‍നടത്തിയില്ലെന്നേയുള്ളൂ.എന്നാല്‍, ലയനത്തിന്റെ പെട്ടെന്നുള്ള കാരണം കേരള കോണ്‍ഗ്രസ് ഐക്യം എന്ന ലക്ഷ്യമാണ്.

? അങ്ങനെയെങ്കില്‍ നേരത്തേ മാണി, ജേക്കബ്, പിള്ള, പി.സി.ജോര്‍ജ് ഗ്രൂപ്പുകള്‍ ഐക്യകേരള കോണ്‍ഗ്രസ്സിനുവേണ്ടി ചര്‍ച്ച നടത്തിയപ്പോള്‍ ജോസഫ് ഗ്രൂപ്പ് സഹകരിക്കാത്തതെന്ത്?
അന്ന് കാര്യങ്ങള്‍ അതിനു പാകമായിരുന്നില്ല. ഇപ്പോള്‍ പാകമായതിനാല്‍ തീരുമാനമെടുത്തു.

? ലയനത്തിന് സുരേന്ദ്രന്‍പിള്ള എം.എല്‍.എ. അനുകൂലമായിരുന്നോ?
ആയിരുന്നെന്ന് മാധ്യമങ്ങളില്‍ വന്ന അഭിപ്രായങ്ങളില്‍നിന്ന് മനസ്സിലാക്കാം. പിന്നീട് അഭിപ്രായം മാറിയതിന്റെ കാരണം വ്യക്തമല്ല.

? പി.ജെ.ജോസഫ് സ്വന്തം പാര്‍ട്ടിയുടെ അസ്തിത്വം അടിയറ വച്ചതായി ആക്ഷേപമുണ്ടല്ലോ?
രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്ന് ഒന്നായതാണ്. കേരള കോണ്‍ഗ്രസ് എന്ന പേരിനായി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും. അതുവരെയേ കേരള കോണ്‍ഗ്രസ് (എം) എന്ന പേരുണ്ടാവൂ.

? ചിഹ്നവും മാണിഗ്രൂപ്പിന്റേതാണല്ലോ?
എം.എല്‍.എമാരുടെയും എം.പിമാരുടെയും എണ്ണം കണക്കിലെടുത്താല്‍ ആ ചിഹ്നം അനുവദിച്ചുകിട്ടാനാണ് എളുപ്പം. അതാണ് കാരണം.
'പി.ജെ.ജോസഫ് എന്ന പാപിക്കുവേണ്ടി ഞാന്‍ ക്രൂശിക്കപ്പെട്ടു' എന്നാണല്ലോ പി.സി.ജോര്‍ജ് പറഞ്ഞിരുന്നത്?
പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ക്ക് ഞാന്‍ പണ്ടും മറുപടി പറയാറില്ല. ക്രൂശിക്കപ്പെട്ടത് എങ്ങനെയെന്ന് അറിയില്ല.

? മുന്നണിയില്‍ അഭിപ്രായവ്യത്യാസം പറയാതെ വിട്ടുപോയ ജോസഫ് വിശ്വാസവഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പറയുന്നല്ലോ?
അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയമാണ്.

? ലയനത്തിന് ജോസഫ് ഗ്രൂപ്പാണോ മാണി ഗ്രൂപ്പാണോ മുന്‍കൈയെടുത്തത്?
(അല്പസമയം ആലോചിച്ചശേഷം) കേരള കോണ്‍ഗ്രസ് (എം) ആണ്.

ലയനത്തെക്കുറിച്ച് നേതാക്കള്‍

ലയനത്തെക്കുറിച്ച് ഇരു നേതാക്കളും പ്രതികരിക്കുന്നു

പിണറായി 'വര്‍ഗീയ കാര്‍ഡ്' കളിക്കുന്നു - കെ.എം.മാണി


കോട്ടയം: കേരള കോണ്‍ഗ്രസ് ലയനത്തിന് പിന്നില്‍ ചില മതമേലധ്യക്ഷന്മാരാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ 'കണ്ടുപിടിത്തം' വര്‍ഗീയ കാര്‍ഡ് ഇറക്കിവിടാനുള്ള വിഫലശ്രമം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം.മാണി. ''ആ പരിപ്പ് ഇവിടെ വേവുകയില്ല. അതിനുള്ള കലമങ്ങ് മാറ്റിവച്ചാല്‍ മതി. കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയാണ്. ജനാധിപത്യ വിശ്വാസികള്‍ക്ക് അതില്‍ തെല്ലും സംശയമില്ല'' - വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്ന ലയനസമ്മേളനത്തിന് മുന്നോടിയായി 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കെ.എം.മാണി പറഞ്ഞു. ഇല്ലാത്ത ഒരു കഥ കെട്ടിച്ചമയ്ക്കാനാണ് പിണറായിയുടെ ശ്രമം.

ലയനനീക്കത്തില്‍ ബിഷപ്പുമാരുടെ മധ്യസ്ഥത ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല. ഇത് ഞങ്ങളുടെ സ്വന്തം തീരുമാനമാണ്. അങ്ങനെ തീരുമാനമെടുക്കാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ട് - മാണി തുടര്‍ന്നു. 'പിണറായി വിജയന്‍ ആ കാര്യം മനസ്സിലാക്കണം. പുരോഹിതരും ബിഷപ്പുമാരും ഇവിടത്തെ പൗരന്മാര്‍തന്നെയാണ്. അവര്‍ക്ക് എല്ലാ പൗരാവകാശങ്ങളുമുണ്ട്. കേരള കോണ്‍ഗ്രസ് ഭിന്നിച്ചുപോകരുതെന്നും യോജിച്ച് പോകണമെന്നും അവരില്‍ ആരെങ്കിലുമോ, ഏതെങ്കിലും സമുദായ നേതാക്കളോ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പറയാന്‍ പിണറായിക്ക് എന്താണവകാശം' - മാണി ചോദിച്ചു.സി.പി.എമ്മിന്റെ സൈദ്ധാന്തിക അടിത്തറയ്ക്കും ജനകീയ അടിത്തറയ്ക്കും കോട്ടംപറ്റിയിരിക്കുന്നു. അതിലുള്ള വേവലാതിയാണ് പിണറായി വിജയനില്‍ കാണുന്നതെന്നും കെ.എം.മാണി പറഞ്ഞു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

? പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണല്ലോ?
മതവികാരം ഇളക്കിവിട്ടതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് അഴിമതിക്കേസില്‍ സുപ്രിംകോടതി തെറ്റുകാരനെന്ന് കണ്ടെത്തുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ പേരില്‍ മൂന്നുവര്‍ഷത്തെ അയോഗ്യത കല്പിക്കുകയും ചെയ്ത പി.സി.തോമസിനെ സംരക്ഷിക്കുന്നത് പിണറായിയല്ലേ? തോമസിന്റെ പാര്‍ട്ടിയെ ഘടകകക്ഷിയാക്കാനാണ് അവരുടെ തീരുമാനം. ഇടതുപക്ഷത്തിന്റെ ആദര്‍ശത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണുകഴിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഅദനിയെ കൂട്ടുപിടിച്ചതും ആരും മറന്നിട്ടില്ല. സി.പി.എമ്മിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടിരിക്കുകയാണ്.

?കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായഭിന്നത തുടരുന്നത് ഇടതുമുന്നണിക്ക് സഹായകമാകില്ലേ?
പി.ജെ.ജോസഫിന്റെ പാര്‍ട്ടികൂടി പ്രവര്‍ത്തകരോടൊപ്പം ഇടതുമുന്നണി വിട്ടപ്പോള്‍ അവരുടെ ജനകീയ അടിത്തറ ശോഷിച്ചു. അഞ്ച് ശതമാനത്തോളം ജനകീയ വോട്ട് പലപ്പോഴായി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു. അത് മുതലാക്കേണ്ടത് യുഡിഎഫാണ്.

? മെയ് 27ന് കോട്ടയത്ത് ലയനസമ്മേളനമാണ്. തുടര്‍ന്ന് മെയ് 30-നാണ് യുഡിഎഫില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വരുന്നത്. ഇനി എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്?

യുഡിഎഫിന് വിഷയദാരിദ്ര്യമില്ല. കേരള കോണ്‍ഗ്രസ് ലയനം സംസ്ഥാനത്തിന്റെ വിഷയമാകുന്നില്ല. എത്രയോ വലിയ വിഷയങ്ങള്‍ കിടക്കുന്നു. എന്നാല്‍, ഒരു കാര്യം പറയാം. യുഡിഎഫ് എല്ലാവരുടേതുമാണ്. അതില്‍ എന്തൊക്കെ ചര്‍ച്ചയ്ക്ക് വരും എങ്ങനെ ചര്‍ച്ച ചെയ്തു എന്നൊക്കെ കാലേകൂട്ടി ആലോചിക്കേണ്ടതില്ല. മുന്‍വിധിയില്ലാതെയാണ് ഞങ്ങള്‍ പോകുന്നത്.

?കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ല. ''വിയോജിക്കാന്‍ യോജിച്ചാണ''ല്ലോ പിരിഞ്ഞത്. ഇപ്പോള്‍ വെടിനിര്‍ത്തലാണോ?
വെടിനിര്‍ത്തലിന് ഞങ്ങള്‍ തമ്മില്‍ യുദ്ധമൊന്നുമില്ലല്ലോ.

?കെ.എം.മാണി ബി.ജെ.പി.യുമായി രഹസ്യധാരണയ്ക്ക് ശ്രമിക്കുന്നു, മൂന്നാം മുന്നണിക്കാണ് നീക്കം, തുടങ്ങിയ ചില വാര്‍ത്തകള്‍ വരുന്നുണ്ട്.
ഞാനും ചിലതൊക്കെ വായിച്ചു. അടിസ്ഥാനമില്ലാത്തതിനൊക്കെ മറുപടിയും വിശദീകരണവുമായി നടക്കേണ്ട കാര്യമില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലല്ലോ.

?കേരള കോണ്‍ഗ്രസ് ഒറ്റയ്ക്കുനിന്ന് ശക്തി തെളിയിച്ച പാരമ്പര്യത്തെപ്പറ്റി കഴിഞ്ഞ ദിവസവും പറഞ്ഞു. അത്തരമൊരു പരീക്ഷണത്തിന് ഇനിയും സാധ്യതയുണ്ടോ?
ഞാനൊരു ചരിത്രാപഗ്രഥനം നടത്തിയെന്നേയുള്ളൂ. അല്ലാതെ അതൊരു നയപ്രഖ്യാപനമൊന്നുമല്ല.

?ഐക്യകേരള കോണ്‍ഗ്രസ് എന്ന സ്വപ്നം എത്ര അടുത്താണിപ്പോള്‍
90 ശതമാനം കേരള കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ ഒരു കൊടിക്കീഴിലായി. എങ്കിലും കേരള കോണ്‍ഗ്രസ് എന്ന പേരുപറഞ്ഞ് ചിലരൊക്കെ പുറത്തുകാണും.

?ആര്‍.ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും എതിര്‍പക്ഷത്ത് തന്നെയാണല്ലോ?

ഐക്യകേരള കോണ്‍ഗ്രസ്സിന്റെ യോഗം കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നത് ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലായിരുന്നു. പി.ജെ.ജോസഫ് മന്ത്രിസഭ വിട്ട് ഈ കൂട്ടായ്മയില്‍ പങ്കുചേരണമെന്നാണ് അന്ന് പിള്ള പ്രസംഗിച്ചത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് ടി.എം.ജേക്കബായിരുന്നു. അതിന്റെ അന്തസ്സത്തയ്ക്കനുസരിച്ച് പി.ജെ.ജോസഫ് ഇറങ്ങിവന്നപ്പോള്‍ അതിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമാണ്. പി.സി.ജോര്‍ജ് ആദ്യം വന്നതാണ് അവരെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു. പിള്ളയും ജേക്കബും ഇപ്പോള്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല.

കേരള കോണ്‍ഗ്രസ്‌

തീയില്‍ കുരുത്ത കേരളാ കോണ്‍ഗ്രസ്‌ വെയിലത്ത്‌ വാടില്ല ...ഇനി പിളരുവാന്‍ ഞങള്‍ ഇല്ല എന്ന് ഉറക്കെ പ്രക്യാപിച്ചു കൊണ്ട് ഐക്യ കേരളാ കോണ്‍ഗ്രസ്‌ രണ്ടായിരത്തി പത്തു മെയ്‌ ഇരുപത്തി ഏഴിന് ഉണ്ടായിരിക്കുന്നു . കേരളാ കോണ്‍ഗ്രസ്‌ എന്നത് കേരളത്തിന്റെ സ്വന്തം പാര്‍ട്ടി ആണ്. ആയിരത് തൊള്ളായിരത്തി അറുപത്തി നാളില്‍ സൃ മന്നത് പത്മനാഭന്‍ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്ത കേരളാ കോണ്‍ഗ്രസ്‌ ഇന്ന് പൂരവധികം ശക്തിയോടെ പുനര്‍ ജീവിച്ചിരിക്കുന്നു .

കൂടെ പിറന്നവരും കൂട്ടത്തില്‍ പിറന്നവരും തള്ളി പറഞ്ഞപ്പോഴും, തകരാതെ തളരാതെ കേരളാ കോണ്‍ഗ്രസ്‌ വളരുന്നു ...ഇതില്‍ കലി പൂണ്ട ഒരു കൂട്ടം , ഇന്ന് ഇവുടെ നില വിളി കൂട്ടുനത് നാം കാണുന്നു . എന്നാല്‍ അവരൊക്കെ തീയില്‍ കുരുത്ത ഈ പ്രസ്ഥാനത്തെ തൊടുവാന്‍ ഒരു പതിനായിരം ജന്മം കൂടി ജനിക്കേണ്ടി ഇരിക്കുന്നു ...