ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Tuesday, June 29, 2010

കൈനീട്ടിനില്‍ക്കുന്ന കേരളത്തില്‍ ബന്തുകൊണ്ട് എന്ത് കാര്യം?

വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടേമേല്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താല്‍ പീഡനം. ഭാരത് ബന്ത് നടത്തുന്നതിന്റെ പേരില്‍ അവശ്യസാധനങ്ങളുടെ വിലയില്‍ നയാപൈസയുടെ കുറവുണ്ടാകില്ലെന്ന് വ്യക്തമായ തിരിച്ചറിവുള്ള പാര്‍ട്ടികളാണ് ജനത്തെ ദ്രോഹിക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തുന്നത്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി വയര്‍ നിറയ്ക്കുന്ന കേരളത്തില്‍ ബന്തിലൂടെ ഗതാഗതം നിശ്ചലമാക്കിയാല്‍ വില അല്‍പ്പം കൂടി വര്‍ധിക്കുമെന്നല്ലാതെ ഒരു നേട്ടവുമില്ല.

അരി മുതല്‍ പച്ചക്കറി വരെ ഉല്‍പാദിപ്പിച്ച് വിലക്കയറ്റം നേരിടാന്‍ പാര്‍ട്ടിയും ജനത്തെ ബോധവത്കരിക്കുന്നില്ല. വിവേക ബുദ്ധി നഷ്ടപ്പെട്ട അണികളെക്കൊണ്ട് ബന്ത് നടത്തിക്കുന്ന പാര്‍ട്ടികളുടെ ഒരു നേതാവു പോലും ശരീരം വിയര്‍ത്ത് ജോലി ചെയ്യുന്ന കര്‍ഷകരല്ലെന്ന് ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിയെ വിറ്റും അണികളെ വഞ്ചിച്ചും സമ്പന്നരായി വളരുന്ന നേതാക്കളാരും പാടത്തും പറമ്പിലും തൂമ്പയെടുത്ത്ു കിളയ്ക്കുന്നതായി ആരും കാണുന്നില്ല.

മൂന്നു പതിറ്റാണ്ടു മുന്‍പു വരെ കേരളത്തിനുവേണ്ട അരിയും പഴവും പച്ചക്കറിയും സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിച്ചിരുന്നുവെന്നിരിക്കെ, തൊഴിലാളി ക്ഷാമവും കൂലിവര്‍ധനയുമാണ് കര്‍ഷകരെ കൃഷിയില്‍ നിന്നു പിന്‍തിരിച്ചതെന്ന് പാര്‍ട്ടികള്‍ അംഗീകരിക്കില്ല. രാഷ്ട്രീയ യൂണിയനുകള്‍ കര്‍ഷകരെ ക്ഷ വരപ്പിക്കാന്‍ തുടങ്ങിയതും യന്ത്രവത്കരണത്തിനെതിരെ കൈയേറ്റമുറ സ്വീകരിച്ചതുമാണ് കേരളത്തില്‍ നെല്‍കൃഷി അന്യം നില്‍ക്കാന്‍ പ്രധാന കാരണമായത്. തരിശുപാടങ്ങളില്‍ കൃഷിയിറക്കാന്‍ തൊഴിലാളിയൂണിയനുകള്‍ മുന്‍കൈയെടുക്കുമില്ല.

ഗള്‍ഫില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്റെ നികുതി വരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനം. പെട്രോള്‍ വില വര്‍ധിച്ചാല്‍ ഗതാഗതച്ചെലവു കൂടി സാധനങ്ങളുടെ വില വര്‍ധിക്കുക സ്വാഭാവികം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിലവര്‍ധന ജനങ്ങളോടു കാണിച്ച ക്രൂരതയാണെന്ന് ഏവര്‍ക്കും വ്യക്തമാണ്. കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഓരോ കാലത്തും പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യം ഭരിക്കാന്‍ ഒരിക്കലും ജനപിന്തുണ ലഭിച്ചിട്ടില്ലാത്ത സിപിഎം പോലുള്ള ഇടതു സംഘടനകള്‍ ഇതിന്റെ പേരില്‍ നൂറിലേറെ ബന്തുകളും അതിലേറെ അക്രമ സമരങ്ങളും നടത്തിയിട്ടുമുണ്ട്.

കേരളത്തിലെ 3.2 കോടി ജനങ്ങള്‍ക്ക് ആളോഹരി ഭൂവിസ്തൃതി 25 സെന്റില്‍ താഴെയാണ്. നഗര സംഖ്യ 20 ലക്ഷത്തിനു മുകളിലാണ്. ഈ നിലയില്‍ ഭക്ഷ്യ സ്വയംപര്യാപ്തത സംസ്ഥാനത്തിന് അപ്രാപ്യമായി മാറിക്കൊണ്ടിരിക്കുന്നു.

റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ സാമ്പത്തിക സാധ്യത മുന്‍നിറുത്തി ഭക്ഷ്യോത്പന്നങ്ങള്‍ കൃഷി ചെയ്യാന്‍ ഏറെപ്പേര്‍ താല്‍പര്യമില്ല. പുതിയ തലമുറ കൃഷിയില്‍ നിന്ന് വഴി മാറുന്നതിനാലും തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനാലും നെല്ലും കപ്പയും തെങ്ങും വാഴയും വേണ്ടിടത്തോളം കൃഷി ചെയ്യാന്‍ സാധിക്കില്ല. വളം, കീടനാശിനി എന്നിവയുടെ വില വര്‍ധനവുകൂടി കണക്കാക്കിയാല്‍ കൃഷി ഏറെപ്പേര്‍ക്കും നഷ്ടമാണുതാനും.

സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ അഞ്ചിലൊന്ന് വീടുകളില്‍ ഉത്പാദിപ്പാന്‍ കേരളത്തിനാകുന്നില്ല. തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലോറികള്‍ പണിമുടക്കിയാല്‍ അവശ്യ സാധനങ്ങളുടെ വരവ് നിലച്ചാല്‍ ആ ദിവസം കേരളം പട്ടിണിയിലാകുമെന്ന സ്ഥിതിയാണുള്ളത്. ആന്ധ്രയില്‍ നിന്ന് ഗുഡ്സ് ട്രെയിനുകളിലുള്ള അരി വരവ് കുറഞ്ഞതോടെ രണ്ടാഴ്ചക്കുള്ളില്‍ അരിയുടെ വില 10 ശതമാനം വര്‍ധിച്ചിരിക്കുന്നു.

വിലക്കയറ്റം തടയാനും ദാരിദ്യ്രം ഇല്ലാതാക്കാനും കേരളത്തിന് കേന്ദ്രം അനുവദിക്കുന്ന റേഷന്‍ അരി അഴിമതിയില്ലാതെ വിതരണം ചെയ്യാന്‍ പറ്റാത്ത സര്‍ക്കാരാണ് വിലക്കയറ്റത്തിനെതിരെ ജനങ്ങളെ ബന്തിക്കുന്നത്.

കേരളത്തിലെത്തുന്ന റേഷന്‍ അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ 40 ശതമാനവും കരിഞ്ചന്തയില്‍ മറിയുന്നത് സിവില്‍ സപ്ളൈസ് വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ അറിവോടെയാണെന്ന് കാലങ്ങളായി ആക്ഷേപം തുടരുന്നു.

മത്സ്യം, മാംസം, മുട്ട എന്നിവയുടെ 90 ശതമാനവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. ഇടനിലക്കാരും കരിഞ്ചന്തക്കാരുമാണ് കേരളത്തില്‍ വില നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജനങ്ങളെ ഇളക്കാനുള്ള തന്ത്രം മാത്രമാണ് തിങ്കളാഴ്ചത്തെ ബന്തെന്ന് ജനംതിരിച്ചറിയേണ്ടി യിരിക്കുന്നു

Friday, June 25, 2010

ഭൂപ്രശ്‌നം: ഉപവസിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

ഭൂപ്രശ്‌നം: ഉപവസിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

തൊടുപുഴ: പെരിഞ്ചാംകുട്ടി ഉള്‍പ്പെടെയുള്ള പദ്ധതിപ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതില്‍ വരുത്തിയ കാലതാമസത്തില്‍ പ്രതിഷേധിച്ച് നിയമസഭാ സമ്മേളനം തുടങ്ങുന്ന ജൂണ്‍ 28ന് കട്ടപ്പനയില്‍ ഉപവസിക്കുമെന്ന് റോഷി അഗസ്റ്റിന്‍എംഎല്‍എ അറിയിച്ചു. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെയുള്ള പദ്ധതിപ്രദേശത്ത് പട്ടയം നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മന്ത്രി ഉറപ്പുനല്‍കിയിരുന്നു-എംഎല്‍എ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വിലവര്‍ധന ഭാവനാശൂന്യം -കെ.എം.മാണി

പെട്രോള്‍ വിലവര്‍ധന ഭാവനാശൂന്യം -കെ.എം.മാണി

കോട്ടയം: പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച നടപടി ഭാവനാശൂന്യവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി അഭിപ്രായപ്പെട്ടു. പൊതുവിപണിയിലെ വിലക്കയറ്റം രൂക്ഷമാക്കുന്നതിന് വഴിതെളിക്കുന്ന ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിലവര്‍ധന പുനഃപരിശോധിക്കണം- ജോസ് കെ.മാണി

വിലവര്‍ധന പുനഃപരിശോധിക്കണം- ജോസ് കെ.മാണി

കോട്ടയം: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിച്ചത് ന്യായീകരിക്കാന്‍ കഴിയുകയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. ഈ തീരുമാനം വഴി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയും, സാധാരണ ജനജീവിതം ബുദ്ധിമുട്ടിലാകുകയും ചെയ്യും. ഈ നടപടി പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസിനെ ഒറ്റക്കക്ഷിയായി പരിഗണിക്കണമെന്നു സ്‌പീക്കര്‍ക്കു കത്ത്‌

കേരള കോണ്‍ഗ്രസിനെ ഒറ്റക്കക്ഷിയായി പരിഗണിക്കണമെന്നു സ്‌പീക്കര്‍ക്കു കത്ത്‌

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ഒറ്റക്കക്ഷിയായി പരിഗണിച്ചു നിയമസഭയില്‍ സീറ്റ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്‌പീക്കര്‍ക്കു കത്തു നല്‍കി.

പാര്‍ട്ടി നേതാക്കളായ തോമസ്‌ ചാഴികാടന്‍, ജോസഫ്‌ എം. പുതുശേരി, ടി.യു. കുരുവിള, ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്നാണു സ്‌പീക്കറുടെ ഓഫീസിലെത്തി കത്തു നല്‍കിയത്‌. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായാണു കെ.എം. മാണിയും പി.ജെ. ജോസഫും എഴുതിയ കത്തുകള്‍ നല്‍കിയത്‌.

നേതാവായി കെ.എം. മാണിയെയും ഉപനേതാവായി പി.ജെ. ജോസഫിനെയും സെക്രട്ടറിയായി തോമസ്‌ ചാഴികാടനെയും വിപ്പായി ജോസഫ്‌ എം. പുതുശേരിയെയും ട്രഷററായി മോന്‍സ്‌ ജോസഫിനെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വി. സുരേന്ദ്രന്‍പിള്ള പാര്‍ട്ടി വിട്ടുവെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്‌.

പി.സി. തോമസിന്റെ പാര്‍ട്ടിയില്‍ തുടക്കത്തിലേ ചേരിപ്പോര്‌

കോഴിക്കോട്‌: മാണി കോണ്‍ഗ്രസില്‍ ലയിക്കാനുളള പി.ജെ. ജോസഫിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു കേരളാ കോണ്‍ഗ്രസി(ജെ)ലെ ഒരു വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ തുടക്കത്തിലേ ചേരിപ്പോര്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 30നു രൂപീകരിച്ച പാര്‍ട്ടിക്ക്‌ ഇതുവരെ സംസ്‌ഥാന ഭാരവാഹികളെപ്പോലും തീരുമാനിക്കാന്‍ കഴിയാതിരിക്കവെ വൈസ്‌ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും സ്വന്തം നിലയ്‌ക്കു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്നു. കഴിഞ്ഞദിവസം കോട്ടയത്ത്‌ വൈസ്‌ ചെയര്‍മാന്‍ സ്‌കറിയാ തോമസ്‌ ഒമ്പതു ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിരുന്നു. കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലാ പ്രസിഡന്റുമാരെയാണ്‌ വൈസ്‌ ചെയര്‍മാന്‍ പ്രഖ്യാപിച്ചത്‌. എറണാകുളം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമാരെ സംബന്ധിച്ചു പാര്‍ട്ടിക്കുളളില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കവെയാണ്‌ വൈസ്‌ ചെയര്‍മാന്‍ ഈ ജില്ലകളിലടക്കമുളള പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്‌. വൈസ്‌ ചെയര്‍മാന്‍ പ്രഖ്യാപിച്ച പ്രസിഡന്റുമാരില്‍ അര്‍ഹതയും പ്രവര്‍ത്തനപരിചയവും ഇല്ലാത്തവരുണ്ടെന്നും എതിര്‍പക്ഷം ആരോപിക്കുന്നു. ഇതിനു മറുപടിയെന്നോണം ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ പ്രസിഡന്റുമാരെ ഇന്നലെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസിനോടും വൈസ്‌ ചെയര്‍മാന്‍ സ്‌കറിയാ തോമസിനോടും കൂടിയാലോചന നടത്താതെയായിരുന്നുവത്രെ ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനം. പി.സി. തോമസിന്റെ നേതൃത്വത്തിലുളള കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നിട്ട്‌ ഒന്നരമാസം പിന്നിട്ടെങ്കിലും ഇതുവരെ സംസ്‌ഥാന ഭാരവാഹികളോ സംസ്‌ഥാന കമ്മിറ്റിയോ നിലവില്‍ വന്നിട്ടില്ല. നേരത്തെ ജോസഫ്‌ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍ ആ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന സ്‌ഥാനങ്ങള്‍ പുതിയ പാര്‍ട്ടിയിലും തുടരുക മാത്രമാണു ചെയ്യുന്നത്‌. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസ്‌, വൈസ്‌ ചെയര്‍മാന്‍മാരായ സുരേന്ദ്രന്‍ പിളള എം.എല്‍.എ, സ്‌കറിയാ തോമസ്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ എന്നിവര്‍ അടങ്ങുന്ന നാലംഗ സംസ്‌ഥാന കമ്മിറ്റിയാണ്‌ പാര്‍ട്ടിക്കുളളത്‌. അതേസമയം മാണി- ജോസഫ്‌ ലയനം പ്രഖ്യാപിച്ചു 10 ദിവസത്തിനകം മാണി കോണ്‍ഗ്രസിനു സംസ്‌ഥാന കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നിയോജകമണ്ഡലം കമ്മിറ്റികളും നിലവില്‍വന്നു. ഓരോ ജില്ലയിലും വളരെക്കുറുച്ചു പാര്‍ട്ടിപ്രവര്‍ത്തകരെ പി.സി.തോമസിനൊപ്പമുള്ളുവെങ്കിലും ഏകാഭിപ്രായത്തോടെ ഭാരവാഹികളെ നിശ്‌ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ്‌ ആരോപണം. പി.സി.തോമസ്‌ വിഭാഗത്തിനു മന്ത്രിസ്‌ഥാനം നല്‍കാനും മുന്നണിയില്‍ എടുക്കാനും സി.പി.എം തയാറാണെങ്കിലും പാര്‍ട്ടിക്കുളളില്‍ തുടക്കത്തിലേ വന്ന ചേരിപ്പോരു പ്രതിസന്ധിയുണ്ടാക്കാനിടയുണ്ട്‌.

-ടി.കെ.ജോഷി Mangalam.com

Thursday, June 24, 2010

സി.പി.എം. അക്രമരാഷ്ട്രീയം ജനാധിപത്യവിരുദ്ധം - മോന്‍സ് ജോസഫ് എം.എല്‍.എ.

സി.പി.എം. അക്രമരാഷ്ട്രീയം ജനാധിപത്യവിരുദ്ധം - മോന്‍സ് ജോസഫ് എം.എല്‍.എ.

കോട്ടയം: മുളക്കുളം ഗ്രാമപ്പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനയോഗം രാഷ്ട്രീയ പകപോക്കലിന് വേദിയാക്കിയ സി.പി.എം. നടപടി ജനാധിപത്യവിരുദ്ധവും അപഹാസ്യവുമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മതന്യൂനപക്ഷ - കാര്‍ഷിക നയത്തിലുള്ള വിയോജിപ്പാണ് കേരള കോണ്‍ഗ്രസ് ഐക്യത്തിന് കാരണം.

സി.എം.എസ്സില്‍നടന്നത് സര്‍ക്കാര്‍ പിന്തുണച്ച കൈയേറ്റം -കെ.എം.മാണി

സി.എം.എസ്സില്‍നടന്നത് സര്‍ക്കാര്‍ പിന്തുണച്ച കൈയേറ്റം -കെ.എം.മാണി

കോട്ടയം: സി.എം.എസ്. കോളേജില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടന്ന കൈയേറ്റം ഹീനവും സംസ്‌കാരശൂന്യവുമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. സംഭവസമയത്ത് വിദേശയാത്രയിലായിരുന്ന അദ്ദേഹം മടങ്ങിവന്നയുടനെ കോളേജ് സന്ദര്‍ശിക്കുകയായിരുന്നു. 'അനുരഞ്ജന' ചര്‍ച്ചയുടെ മറവില്‍ അക്രമികളെ സംരക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്ന സി.പി.എം, കോളേജിനു വരുത്തിയ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും കമ്പ്യൂട്ടറുകളും മറ്റും തകര്‍ത്തതുമൂലം 1500-ലധികം വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ ഇല്ലാതാക്കിയതും വിസ്മരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കോളേജിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഈ തുക സി.പി.എമ്മില്‍നിന്ന് വസൂലാക്കാന്‍ നടപടിയെടുക്കുകയും വേണം -കെ.എം.മാണി പറഞ്ഞു.

തോമസ് ചാഴികാടന്‍ എം.എല്‍.എ, വിജി എം. തോമസ്, ഷാജന്‍ കട്ടച്ചിറ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tuesday, June 22, 2010

സിമന്റ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം -എം.പി

സിമന്റ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം -എം.പി

നാട്ടകം: ട്രാവന്‍കൂര്‍ സിമന്റ്‌സിലെ ജീവനക്കാരുടെ തൊഴില്‍ ഉറപ്പുവരുത്താനും മുടങ്ങിയ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേഗം നല്‍കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
ഏഴ് ദിവസമായി സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ ഫാക്ടറി പടിക്കല്‍ നടത്തുന്ന റിലേ സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം നടത്തുന്ന കെ.കെ. ദാമോദരന്‍, എസ്. മധുസൂദനന്‍, സി. തോമസ്, കെ.കെ. ബഷീര്‍ തുടങ്ങിയവരെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. വിജി എം. തോമസ്, പി.ജെ. സെബാസ്റ്റിയന്‍, എസ്. രാജീവ്, റോയിസ് ജോര്‍ജ്, കുര്യന്‍ പി. കുര്യന്‍, കെ.എം. സലീം കെ.കെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കേരള കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി നാളെ

കേരള കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി നാളെ

കട്ടപ്പന: കേരള കോണ്‍ഗ്രസ് സംയുക്ത ജില്ലാക്കമ്മിറ്റിയുടെ ആദ്യ യോഗം ജൂണ്‍ 24ന് ഉച്ചകഴിഞ്ഞ് 2ന് വാഴത്തോപ്പ് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, സംസ്ഥാന നേതാക്കളായ വി.ടി. സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

അക്രമപ്രവര്‍ത്തനങ്ങളെ ചെറുക്കണം - ജോസ് കെ. മാണി എം.പി.

കോട്ടയം: കലാലയ കാമ്പസുകളില്‍ എസ്.എഫ്.ഐ. നടത്തുന്ന അക്രമ സമരങ്ങളെ ചെറുക്കണമെന്ന് ജോസ് കെ. മാണി എം.പി. ആഹ്വാനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കോട്ടയം ഗാന്ധിസ്‌ക്വയറില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് ജോബ് മൈക്കിള്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, ബേബി ഉഴുത്തുവാല്‍, മാലേത്ത് പ്രതാപചന്ദ്രന്‍, മുഹമ്മദ്.......... മുളകുപാടം, ബോബന്‍ ടി. തെക്കേല്‍, ജോണ്‍ ജോസഫ്, ബാബു മുക്കാല, റോയി ജോസഫ്, ബോബന്‍ മഞ്ജുളാമല, സണ്ണി പെരുന്നക്കോട്, ബിജോയി പ്ലാത്താനം, ബിജു കുന്നേപ്പറമ്പില്‍, ബിജി മണ്ഡപം, സുമേഷ് ആന്‍ഡ്രൂസ്, ജോജി കുറത്തിയാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Monday, June 21, 2010

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേന്ദ്രനയം വേണം -പി.ജെ. ജോസഫ്

കോട്ടയം: തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയം രൂപവത്കരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം പ്രഖ്യാപിക്കുമ്പോള്‍ ഇതിനുള്ള തുക വകയിരുത്തണം. കേരള യൂത്ത് ഫ്രണ്ട് (എം) ജന്മദിനസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ ഭരണപരാജയത്തില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി പോലീസിനെ നോക്കുകുത്തിയാക്കി അക്രമം അഴിച്ചുവിടുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ. മാണി എം.പി. പറഞ്ഞു.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എം.പി, അഡ്വ. ജോയി എബ്രഹാം, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ.മാരായ ടി.യു. കുരുവിള, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, പാര്‍ട്ടി ഭാരവാഹികളായ അഡ്വ. ടി.വി. എബ്രഹാം, ബേബി ഉഴുത്തുവാല്‍, ഇ.ജെ. ആഗസ്തി, അഡ്വ. മുഹമ്മദ് ഇക്ബാല്‍, അഡ്വ. മൈക്കിള്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

കേരളാ കോണ്‍ഗ്രസിന്‌ കൂടുതല്‍ സീറ്റ്‌ തീര്‍ച്ചയായും വേണം: കെ എം മാണി.

Sunday, June 20, 2010

കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി. കത്ത് നല്‍കി

കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി. കത്ത് നല്‍കി


കോട്ടയം: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് കത്ത് നല്‍കിയതായി ജോസ് കെ. മാണി എം.പി. അറിയിച്ചു.

''കുറേ നാളുകളായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടണം. അക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോട്ടയം സി.എം.എസ്. കോളേജില്‍ ഉണ്ടായ സംഭവങ്ങള്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം. തുടക്കമിട്ട ഗൂഢപദ്ധതികളുടെ ഭാഗമാണിതെന്നും ഈ സംഭവത്തെ അപലപിക്കാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കളാരും തയ്യാറാകാത്തത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടു. അക്രമപ്രവര്‍ത്തനങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കൈയേറ്റമായി കണ്ട്, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അടിയന്തര നിര്‍ദേശം നല്‍കണം''-ജോസ് കെ. മാണി ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ. അക്രമം നിയമവിധേയമോ? -ജോസഫ് എം. പുതുശ്ശേരി

എസ്.എഫ്.ഐ. അക്രമം നിയമവിധേയമോ? -ജോസഫ് എം. പുതുശ്ശേരി


കോട്ടയം: സി.എം.എസ്. കോളേജില്‍ എസ്.എഫ്.ഐ.ക്കാര്‍ നടത്തിയ അക്രമവും പോലീസ് അത് കണ്ടുനിന്നതും നിയമവിധേയ പ്രവര്‍ത്തനങ്ങളാണോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് ജോസഫ് എം. പുതുശ്ശേരി എം.എല്‍.എ. ആവശ്യപ്പെട്ടു.

കലാലയങ്ങളെ കലാപഭൂമിയാക്കരുത് -പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ.

കലാലയങ്ങളെ കലാപഭൂമിയാക്കരുത് -പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ.

കോട്ടയം: സി.എം.എസ്. കോളജില്‍ കഴിഞ്ഞ ദിവസമുണ്ടായ എസ്.എഫ്.ഐ. അക്രമത്തെ പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ. അപലപിച്ചു. കലാശാലകളെ കലാപഭൂമിയാക്കുന്ന പഴയകാല പ്രവര്‍ത്തനശൈലി ആപത്കരമാണെന്നും അക്രമികളെ പിടികൂടാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടിയേരി രാജിവെക്കണം- പി.സി. ജോര്‍ജ്

കോടിയേരി രാജിവെക്കണം- പി.സി. ജോര്‍ജ്
ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എം.ഫാസിസ്റ്റ് ഭീകരവാദികളുടെ സംഘടനയായെന്നും ഇതിനു കൂട്ടുനില്‍ക്കുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കണമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ. പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം എസ്.എഫ്.ഐ.യുടെയും പിന്നീട് ഡി.വൈ.എഫ്.ഐ.യുടെയും നേതൃത്വത്തിലാണ് കോട്ടയം സി.എം.എസ് കോളജില്‍ അക്രമം നടത്തിയത്-പി.സി. ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ ശക്തമായി പരീക്ഷിച്ച ഫാസിസം കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിച്ച് അധികാരം പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നാണ് സി.പി.എം. പരിശോധിക്കുന്നത്. കോട്ടയം സി.എം.എസ്. കോളജിനു സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടും അക്രമം നടക്കുമ്പോള്‍ പോലീസ് നോക്കുകുത്തിയായി നിന്നു. സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് നൂറിലേറെ വര്‍ഷം പഴക്കമുള്ള സി.എം.എസ്. കോളജ് ആക്രമിക്കുക വഴി വ്യക്തമാവുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്-പി.സി. ജോര്‍ജ് പറഞ്ഞു.

ലയനം മാതൃകാപരം -എന്‍.ജി.ഒ. ഫ്രണ്ട്

ലയനം മാതൃകാപരം -എന്‍.ജി.ഒ. ഫ്രണ്ട്

തിരുവനന്തപുരം: പി.ജെ. ജോസഫിന്റെയും കെ.എം. മാണിയുടെയും നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സുകളുടെ ലയനം മാതൃകാപരമാണെന്ന് കേരള എന്‍.ജി.ഒ. ഫ്രണ്ട് സംസ്ഥാന പ്രതിനിധിയോഗം അഭിപ്രായപ്പെട്ടു.

എന്‍.ജി.ഒ. ഫ്രണ്ട് പ്രസിഡന്റ് നെയ്യാറ്റിന്‍കര ജയകുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ. കെ.സി. ജോസഫ്, അഡ്വ. ആന്റണി രാജു, വാമനപുരം പ്രകാശ്, കെ. ബേസില്‍, പി.ജോയ്, എം.ഡി. ഷിബുകുമാര്‍, സണ്ണി എ.ഇ, കെ. ശ്രീകുമാരി അമ്മ, ജെ. മണിരാജ്, എസ്. ദുനുംസ് എന്നിവര്‍ പ്രസംഗിച്ചു.

Friday, June 18, 2010

സി.പി.എം. അക്രമത്തിന് പോലീസ് മൂകസാക്ഷി -ജോസ്.കെ. മാണി എം.പി.

കോട്ടയം: സി.പി.എം.ന്റെ അതിക്രമങ്ങള്‍ക്ക് മൂകസാക്ഷിയായി മാറേണ്ട അവസ്ഥയാണ് ഇപ്പോള്‍ കേരള പോലീസിനെന്ന് ജോസ്.കെ. മാണി എം.പി. അഭിപ്രായപ്പെട്ടു.

സി.എം.എസ്. കോളേജിലുണ്ടായ അനിഷ്ടസംഭവങ്ങള്‍, മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം. തുടക്കമിട്ട പദ്ധതികളുടെ ഭാഗമാണെന്നും സംഭവത്തെ അപലപിക്കാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കളാരും തയ്യാറാകാത്തത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ എസ്.എഫ്.ഐ.യുടെ ആക്രമണങ്ങളേക്കാള്‍ ക്രൂരമാണ് വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും ഇ.പി. ജയരാജനും സമരത്തെ ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകള്‍.

ഇത്തരം സമരങ്ങളെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി ശ്രമിക്കുമോ എന്ന് കേരളം ഉറ്റുനോക്കുകയാണ് - അദ്ദേഹം പറഞ്ഞു.

Thursday, June 17, 2010

ഡി വൈ എഫ് ഐക്ക് ഉള്ള മറുപടി

ഡി വൈ എഫ് ഐ ശ്രി. പി സി ജോര്‍ജിന് പത്തു നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നല്ലോ. അത് മുതല്‍ ചില ഡിഫി സഖാക്കള്‍ അതിനു മറുപടി നല്‍കണം എന്നാ ആവശ്യവുമായി പുറകെ ആയിരുന്നു. അതിനുള്ള മറുപടി ഇതാ:

1.അവിഹിത സന്തതിക്ക് ജീവനാംശം നല്‍കുക

ഇത് വെറും വ്യാജം ആയ ആരോപണം മാത്രം ആണ്. അഥവാ അങ്ങനെ ഒന്ന് ഉണ്ട്ടെന്നുന്ടെങ്കില്‍ പാര്‍ട്ടിക്ക് പത്രവും ടി വിയും ഒക്കെ ഉണ്ടല്ലോ. പുറത്തു കൊണ്ടുവരട്ടെ. കോടതിയെ സമീപിച്ചു പിതൃത്വം തെളിയിക്കട്ടെ. ഇത് നടന്നാല്‍, ഞാന്‍ ഈ ആരോപണം സത്യം ആണെന്ന് സമ്മതിക്കാം. അത് നടക്കുന്നത് വരെ ഇത് തികച്ചും മ്ലെച്ചം ആയ വ്യക്തിഹത്യ ആയി തുടരും.


2.അന്യായമായി കൈവശം വച്ചിരിക്കുന്ന കൈയ്യേറ്റഭൂമി വിട്ട്നല്‍കുക

ഇങ്ങനെ ഒരു കൈവശഭൂമി ഉണ്ടെങ്കില്‍ നിയമപരമായി അതിനെ നേരിടുക. ഭരണം കയ്യില്‍ ഉണ്ടല്ലോ. റെവന്യു വകുപ്പും മറ്റും കയ്യില്‍ ഉണ്ടല്ലോ, അതോ ഭരണസ്തംഭനം കാരണം ഇതൊന്നും ചെയ്യാന്‍ കഴിവില്ലേ?

3.ചെമ്മലമറ്റം ലിറ്റില്‍ഫ്ളവര്‍ സ്കൂളില്‍ അധ്യാപക നിയമനത്തിന് വാങ്ങിയ കോഴ തിരികെ നല്‍കുക

ഇങ്ങനെ ഒരു കാര്യത്തിന് തെളിവ് ഉണ്ടെങ്കില്‍ വിജിലന്‍സ് ഇത്യായവ ഉപയോഗിച്ച് ജോര്‍ജിനെ പിടിച്ചു ജയിലില്‍ അടക്കണം ഹേ. തെളിവ് ഇല്ലെങ്കില്‍ ചുമ്മാ അനാവശ്യം വിളിച്ചു പറയരുത്.

4.കെ എം മാണിയെയും ഭാര്യയെയും പറഞ്ഞ അസഭ്യങ്ങളുടെ പേരില്‍ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്യുക

ഡി വൈ എഫ് ഐ എന്നാണു ജോര്‍ജിന്റെ ഇടവക വികാരി ആയതു? അദ്ദേഹം ഏതായാലും ക്രിസ്മസിനും ഈസ്റെരിനും ഒക്കെ കുംബസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഇതൊക്കെ ഏറ്റു പറഞ്ഞു പ്രായശ്ചിത്തം ചെയ്തിട്ടുണ്ടാവും. ഇല്ലെന്നു തെളിയിക്കാന്‍ പറ്റുമോ? ഇടവക വികാരി ആണേല്‍ കുമ്പസാര രഹസ്യം പുറത്തു വിടില്ല. (അങ്ങനെ ആണ് നിയമം.)

5.പി ജെ ജോസഫ് ആകാശത്ത് മാത്രമല്ല ഭൂമിയിലും അസഭ്യമായി പെരുമാറുന്നവനാണെന്ന് പറഞ്ഞത് പിന്‍വലിച്ച് അദ്ദേഹത്തിന്റെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുക

ഇക്കാര്യത്തിലും മേല്‍പ്പറഞ്ഞ കുമ്പസാരം മാത്രം മതിയാവും. കാല്‍കഴുകല്‍ ശുശ്രുഷ എന്താണെന്നു അറിയാമോ?

6.കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അധോലോക നായകനെന്ന് വിളിച്ചാക്ഷേപിച്ചത് പിന്‍വലിച്ച് മുട്ടില്‍ നീന്തുക

കള്ളം. അങ്ങനെ വിളിച്ചു എന്നതിന് ആദ്യം തെളിവ് ഹാജരാക്കൂ സഘാക്കളെ...

7.മരുമകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതിന് മാപ്പ് പറയുക

മരുമകള്‍ക്ക് സൗകര്യം ഉണ്ടായിട്ടു തന്നെ ആണ് മതം മാറിയത്. അല്ലെന്നു തെളിവുണ്ടോ?

8.അവരെ ഭര്‍തൃവീട്ടില്‍ മാന്യമായി ജീവിക്കാന്‍ അനുവദിക്കുക

ഇപ്പോള്‍ സന്തുഷ്ടവും മാന്യവും ആയിട്ട് തന്നെ ആണ് കഴിയുന്നത്‌. നിങ്ങള്‍ ആയിട്ട് കുത്തി ഇളക്കേണ്ട... കുടുംബത്തെ വെറുതെ വിടടോ...

9.ക്രൈം വാരികയുടെ ഉടമസ്ഥാവകാശം വിട്ടൊഴിയുക

ജോര്‍ജു എന്നാണ് ക്രൈം വാരികയുടെ ഉടമ ആയതു? തെളിവുണ്ടോ അഥവാ ആണെങ്കില്‍ തന്നെ സി പി എമ്മിനെ വിമര്‍ശിചെന്നുവച്ച് അതൊരു തെറ്റല്ല. നിയമപരം ആയിട്ടാണ് ക്രൈം വാരിക പ്രവര്തിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യ പ്രകാരം ഈ മാസിക നടത്താന്‍ അതിന്റെ പത്രാധിപര്‍ക്ക് അവകാശം ഉണ്ട്. ഇതെന്താ അടിയന്തിരവസ്ഥയോ? എന്തെങ്കിലും നിയമം ലംഘിച്ചു എങ്കില്‍ പോലീസും ഒക്കെ ഉണ്ടല്ലോ കയ്യില്‍, അന്വേഷണം നടത്തി തൂക്കി ജയിലില്‍ ഇടണം.


10.സഭ്യമായി അഞ്ച് വാക്കുകളെങ്കിലും ഉച്ചരിക്കാന്‍ പഠിക്കുക

ജോര്‍ജു രൂക്ഷമായ വിമര്‍ശനം നടത്താറുണ്ട്‌ എന്നത് ശരി തന്നെ. എന്നാല്‍ പൊതുജനമധ്യത്തില്‍ വച്ച് എന്നാണു ജോര്‍ജു സഭ്യേതര വാക്കുകള്‍ ഉപയോഗിച്ചത്? ചാനല്‍ ഒക്കെ എല്ലാം പിടിക്കുന്നതല്ലേ... എവിടേലും തെളിവുണ്ടെങ്കില്‍ പൊതുസ്ഥലത്ത് അപമര്യാദ ആയി പെരുമാറിയതിന് കേസ് എടുക്കടോ...

ഡി വൈ എഫ് ഐ ഉന്നയിച്ചിട്ടുള്ള പത്തു കാര്യങ്ങളും തികച്ചും വ്യാജവും അപഹാസ്യവും ആണ്. ഇങ്ങനെ മ്ലെച്ചം ആയ വ്യക്തിഹത്യ നടത്തുന്നതില്‍ നിന്ന് ഡി വൈ എഫ് ഐ പിന്മാറണം.

പൊതുജന നേതാക്കന്മാര്‍ക്ക് എതിരെ ഏതു തെമ്മാടിക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ അത് തെളിയിക്കാന്‍ ഉള്ള കടമ ഉണ്ടെന്നു മാത്രം.

എന്നാല്‍ അങ്ങനെ ആണോ ഡി വൈ എഫ് ഐ എന്നാ ബഹുജന പ്രസ്ഥാനം? ഇങ്ങനെ എന്തെങ്കിലും ഉണ്ടെന്നു അറിവുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള കഴിവ് ഉണ്ടായിട്ടും അതിനു തയ്യാറാവാതെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സാംസ്കാരികവും രാഷ്ട്രീയവും ആശയപരവും ആയ ദാരിദ്ര്യത്തെ ആണ് സൂചിപ്പിക്കുനത്‌.

ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ, ഈ ആരോപണങ്ങളില്‍ ചിലതൊക്കെ ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരം ആയ കാര്യങ്ങള്‍ ആണ്. അങ്ങനെ ഇരിക്കെ ഈ കുറ്റങ്ങള്‍ ജോര്‍ജു ചെയ്തു എന്ന് അറിയമായിട്ടു പോലും തെളിവ് മറച്ചു വയ്ക്കുന്നത് കുറ്റകരം ആണ്. ഡി വൈ എഫ് ഐ തെളിവുകള്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണം. ഇല്ലെങ്കില്‍ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്ന് വരും.

അങ്ങനെ കൈമാറാന്‍ തെളിവ് ഇല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ഒക്കെ കള്ളം ആണെന്ന് സമ്മതിച്ചു മാപ്പ് പറയണം.

അഡ്വ. ആന്റണി രാജുവും വാമനപുരം പ്രകാശ്കുമാറും ജനറല്‍ സെക്രട്ടറിമാര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിമാരായി അഡ്വ. ആന്റണിരാജു,വാമനപുരം പ്രകാശ്കുമാര്‍ എന്നിവരെ പാര്‍ട്ടി ചെയര്‍മാന്‍ കെ. എം. മാണി നാമനിര്‍ദേശം ചെയ്തു. സംസ്ഥാന സ്റ്റിയറിങ്കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി വര്‍ക്കിങ്‌ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു.

Tuesday, June 15, 2010

യു.ഡി.എഫ്. വന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കും - കെ.എം. മാണി എം.എല്‍.എ.

കടുത്തുരുത്തി: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി വീട്‌വച്ചുകൊടുക്കുമെന്ന് കെ.എം. മാണി എം.എല്‍.എ. പറഞ്ഞു. കേരള ദളിത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ഇ.ജെ. ആഗസ്തി, സ്റ്റീഫന്‍ ജോര്‍ജ്, സഖറിയാസ് കുതിരവേലി, എന്‍.ജി. രാജപ്പന്‍ ,മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, ഷീബ കുഞ്ഞപ്പന്‍, എം.എസ്. ജോസ്, ജോസ് പുത്തന്‍കാല, സണ്ണി തെക്കേടം, കെ.ടി. സിറിയക്ക്, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

Friday, June 11, 2010

പകര്‍ച്ചപ്പനി: ഫലപ്രദമായ നടപടി വേണം -കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അധ്യക്ഷതവഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വരുന്ന പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതാണെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ പാര്‍ട്ടി നേതാക്കളായ പി.സി. ജോര്‍ജ്, ഈപ്പന്‍ വര്‍ഗീസ്, ഡോ. കെ.സി. ജോസഫ്, ടി.യു. കുരുവിള, ജോസ് കെ. മാണി എം.പി, ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ചാഴികാടന്‍, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, പി.സി. ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Thursday, June 10, 2010

കേരള കോണ്‍ഗ്രസ്സിന് 68 ജനറല്‍ സെക്രട്ടറിമാര്‍

കേരള കോണ്‍ഗ്രസ്സിന് 68 ജനറല്‍ സെക്രട്ടറിമാര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന് 68 ജനറല്‍ സെക്രട്ടറിമാര്‍. വ്യാഴാഴ്ച കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് പുതിയ ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു.

നേരത്തെ നിശ്ചയിച്ചതു പ്രകാരം എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റുമാര്‍ ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. മറ്റ് പത്ത് ജില്ലകളിലെ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിനാണ്.

പുതിയ ജില്ലാ പ്രസിഡന്റുമാര്‍ തിരുവനന്തപുരം- കൊട്ടാരക്കര പൊന്നച്ചന്‍, കൊല്ലം- ബെന്നി കക്കാട്, പത്തനംതിട്ട- വിക്ടര്‍ ടി. തോമസ്, ആലപ്പുഴ- ജേക്കബ് തോമസ് അരികുപുറം, കോട്ടയം- ഇ.ജെ. ആഗസ്തി, ഇടുക്കി- ജോണിപൂമറ്റം, എറണാകുളം- ഷിബു തെക്കുംപുറം, തൃശ്ശൂര്‍- എം.പി. പോളി, പാലക്കാട്- കെ.വി. മാണി, കോഴിക്കോട്- ജോണ്‍ പൂതക്കുഴി, കണ്ണൂര്‍- ജോയ്‌സ് പുത്തന്‍പുര, വയനാട്- കെ.ജെ. ദേവസ്യ, കാസര്‍കോട്- പി.വി. മൈക്കിള്‍, മലപ്പുറം- ജോണി പുല്ലാന്താനി.

68 ജനറല്‍ സെക്രട്ടറിമാരില്‍ 27 പേര്‍ ജോസഫ് വിഭാഗത്തില്‍നിന്നുള്ളവരാണ്.

ജൂണ്‍ 25, 26 തീയതികളില്‍ ചരല്‍ക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന ക്യാമ്പ് നടത്തും.

സ്റ്റിയറിങ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ കെ.എം. മാണി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്, ഈപ്പന്‍ വര്‍ഗീസ്, ഡോ. കെ.സി. ജോസഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, June 8, 2010

മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം - കെ.എം.മാണി

തിരുവല്ല: ന്യൂനപക്ഷ വര്‍ഗ്ഗീയത വളരുകയാണെന്ന് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള കോണ്‍ഗ്ര്(എം) ചെയര്‍മാന്‍ കെ.എം.മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ലയനത്തിനുശേഷം നടന്ന പത്തനംതിട്ട ജില്ല നേതൃസംഗമം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ നല്‍കി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. ഖജനാവ് കാലിയാക്കുന്ന ഈ നടപടി അഴിമതിയാണെന്നും കെ.എം.മാണി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ പുതിയ നയപ്രഖ്യാപന പ്രസംഗം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സംസ്ഥാന പാര്‍ട്ടികളുടെ ഫെഡറേഷന്‍ രൂപവത്കരിക്കാന്‍ കേരള കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പാര്‍ട്ടി വര്‍ക്കിംങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ്.എം.പുതുശ്ശേരി എം.എല്‍.എ, ജനറല്‍ സെക്രട്ടറിമാരായ പ്രൊഫ.ഡി.കെ.ജോണ്‍, ജോണ്‍.കെ.മാത്യൂസ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, കെ.ജി.സാബു, ഏബ്രഹാം കലമണ്ണില്‍, ഇ.കെ.ചെല്ലപ്പന്‍, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി.ആര്‍.രാജേഷ്, കുഞ്ഞുകോശി പോള്‍, സജി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Monday, June 7, 2010

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ'പത്രം

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ'പത്രം

Sunday, June 6, 2010
തൃശൂര്‍: കേരള കോണ്‍ഗ്രസ് ലയനം സംബന്ധിച്ച് പ്രതികൂല പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി 'കത്തോലിക്കസഭ' മാസപത്രം. ഞായറാഴ്ച വിശ്വാസികളുടെ കൈകളിലെത്തുന്ന പത്രത്തിന്റെ ഈമാസത്തെ ലക്കത്തിലാണ് വാര്‍ത്തയുള്ളത്. വോട്ടിനെ ആര്‍ക്കാണ് ഭയം? തലക്കെട്ടിലെ പ്രധാന വാര്‍ത്തയിലാണ് കേരള കോണ്‍ഗ്രസിനെ ന്യായീകരിച്ചും കോണ്‍ഗ്രസിനെ വിമര്‍ശച്ചും സഭ നയം വ്യക്തമാക്കിയത്. കരുത്തും കര്‍മശേഷിയുമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനം കരുണാകരനെ പോലുള്ളവരുടെ നേതൃത്വത്തിലായിരുന്നു. കത്തോലിക്കരുടെ കൂടി വോട്ട് സമ്പാദിച്ച് പലതവണ അധികാരത്തിലേറിയ കോണ്‍ഗ്രസിന് ഇന്നതില്ല. കത്തോലിക്കാ സമൂഹത്തിന്റെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് എത്രത്തോളം നിലകൊണ്ടുവെന്ന ആത്മപരിശോധന അനിവാര്യമായെന്ന് പത്രം പറയുന്നു.
കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് പിന്നില്‍ കത്തോലിക്കാ മെത്രാന്‍മാരാണെന്നാണ് ഇടതുമുന്നണി ആക്ഷേപം. മതം, മതപരമായ കാര്യങ്ങളില്‍ ഇടപെടണമെന്നും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കൂടുതല്‍ പങ്കുവെക്കേണ്ടിവരുമോയെന്ന ആശങ്കയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍േറത്. പാര്‍ട്ടികള്‍ പാര്‍ട്ടികളില്‍ ലയിക്കുന്നതും വ്യക്തികള്‍ കൂടുമാറി കൂറുമാറി പാര്‍ട്ടികളില്‍ ചേക്കേറുന്നതും ഇടതിലോ വലതിലോ പുത്തരിയല്ല. ഇതില്‍ കത്തോലിക്കസഭ നേതൃത്വങ്ങള്‍ വഴിവിട്ട് ഇടപെടാറില്ല. എന്നാല്‍, തങ്ങളെ ബാധിക്കുന്ന പ്രശ്‌നമായാല്‍ ഇടപെടുമെന്നും പത്രം പറയുന്നു. രാഷ്ട്രീയ ചലനങ്ങള്‍ സഭാ പിതാക്കന്‍മാര്‍ കാണരുതെന്ന നിര്‍ദേശം അവരെ തടയുന്നതിന് തുല്യമാണ്. സമൂഹത്തിന്റെ നേതാക്കള്‍ കൂടിയാണവര്‍. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വലിയ പാതകമല്ലെന്ന് മുന്നണികള്‍ അംഗീകരിക്കണം.
ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കരുതെന്ന ചിന്തയുണ്ടാക്കിയിരുന്നതിനാലാണ് ഇതുവരെ തൃശൂര്‍ പോലുള്ള മേഖലയില്‍ കേരള കോണ്‍ഗ്രസ് ശക്തിപ്രാപിക്കാതിരുന്നത്. ഇപ്പോള്‍ സ്ഥിതിമാറി. തെരഞ്ഞെടുപ്പ് കാലത്ത് മധുരവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവര്‍ പിന്നീട് സഭയുടെ പ്രതിസന്ധികളില്‍ മുഖംതിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് പോലെ സഭയോടൊപ്പം നിന്ന ഒരു പാര്‍ട്ടിയുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ ചീഫ് എഡിറ്ററായ പത്രം ചൂണ്ടിക്കാട്ടുന്നു.
ലയനം കത്തോലിക്കാസമൂഹത്തെ ശക്തിപ്പെടുത്തുമെന്നും അത് തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുമെന്നുമുള്ള ആശങ്കയുള്ളതിനാലാണ് 'മാധ്യമം' പത്രവും ചില ചാനലുകളും സഭക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.

Friday, June 4, 2010

കെ.എം.മാണിയുടെ സഹോദരന്‍ കെ.എം.ചാണ്ടി അന്തരിച്ചു

കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം.മാണി എം.എല്‍.എയുടെ ജ്യേഷ്ഠസഹോദരന്‍ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ കെ.എം.ചാണ്ടി (80) അന്തരിച്ചു. പ്രമുഖ കര്‍ഷകനായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഒരാഴ്ചയായി തെള്ളകത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ മറിയക്കുട്ടി (കരൂര്‍ വെള്ളമറ്റം കുടുംബാംഗം). മക്കള്‍: മാനുവല്‍, സെലിനാമ്മ (എസ്.ബി.ഐ. റിട്ട. ഉദ്യോഗസ്ഥ, ആവോലി), ജോസഫ് (വൈറ്റ്‌ലൈന്‍ ട്രേഡേഴ്‌സ് മരങ്ങാട്ടുപിള്ളി), തോമസ് (ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ ഏറ്റുമാനൂര്‍), അലക്‌സാണ്ടര്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍), ട്രീസമ്മ (ട്രാവന്‍കൂര്‍ സിമന്റ്‌സ് നാട്ടകം). മരുമക്കള്‍: ലൈസമ്മ മൈലാടിയില്‍ (കൊഴുവനാല്‍), പ്രൊഫ. ജോര്‍ജ് ജേക്കബ് പാറക്കാട്ടേല്‍ (വാഴക്കുളം), ഡോ. റാണി കാവുകാട്ട് (പ്രവിത്താനം), ജെസ്സി ആലഞ്ചേരില്‍ (അതിരമ്പുഴ), മിനി ഒട്ടത്തില്‍ (നാലുകോടി), കെ.ജെ.മാത്യു നരിതൂക്കില്‍ ഇടമറ്റം (ദേവമാതാ കോളേജ്, കുറവിലങ്ങാട്), മറ്റ് സഹോദരങ്ങള്‍: അന്നക്കുട്ടി ജെയിംസ് അടയ്ക്കാമുണ്ടയ്ക്കല്‍ (മൂഴൂര്‍), പരേതയായ റോസമ്മ ജോസഫ് പറയനിലം (കരിമണ്ണൂര്‍), പരേതനായ തോമസ് (കൂടരഞ്ഞി). ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.

Thursday, June 3, 2010

മുഖ്യമന്ത്രിയുടെ വര്‍ഗീയകൂരമ്പ്

പാര്‍ട്ടി സെക്രട്ടറി എന്തും പറയട്ടെ. അദ്ദേഹം നിയമത്തിന്റെ മുമ്പില്‍ ഒരു സാധാരണ പൌരന്‍ മാത്രം, അതില്‍ കൂടിയതെന്തോ ആണെന്നന്് ഭാവിക്കു
ന്നുണ്െടങ്കില്‍ പോലും. എാന്നല്‍, മുഖ്യമന്ത്രി അങ്ങനെയല്ല. എല്ലാ ജനവിഭാഗങ്ങളോടും ഒരേപോലെ നീതിപുലര്‍ത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഭരണകര്‍ത്താവാണ് അദ്ദേഹം. ഏതെങ്കിലും ജനവിഭാഗത്തിന്റെ നേരേ വര്‍ഗീയതയാരോപിച്ച് കടന്നക്രമണം നടത്താന്‍ തുനിയുമ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിക്കസേരയെ വെറുതെ ഒരു രാഷ്ട്രീയക്കാരന്റെ കസേരയാക്കി മാറ്റുകയാണെന്ന പരിതാപകരമായ സത്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. വി.എസില്‍നിന്നന്ന് ആരും അത് പ്രതീക്ഷിച്ചില്ല. എന്നാല്‍, രണ്ടു ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്കെതിരായി അദ്ദേഹം നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞാലംഘന ത്തില്‍ കുറഞ്ഞ ഒന്നുമല്ലെന്നു പറയേണ്ടിയിരിക്കുന്നു. വര്‍ഗീയ ചേരി തിരിവിന് പ്രേരിപ്പിക്കാവു
ഈ പ്രസ്താവന ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമല്ലേയെ
് നിയമവിദഗ്ധര്‍ പറയട്ടെ. ആരോടും പ്രീതിയോ വിദ്വേഷമോ ഇല്ലാതെ എല്ലാ സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാന്‍ ബാധ്യസ്ഥനല്ലേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി? അതല്ലേ അദ്ദേഹം മുഖ്യമന്ത്രിയെ
നിലയില്‍ എടുത്ത സത്യപ്രതിജ്ഞയുടെ ചൈതന്യം. ഇങ്ങനെ രണ്ടു വിഭാഗങ്ങളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ചത് യാതൊരു കാരണവശാലും ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്നനടപടിയല്ല.
കേരളത്തിലെ രണ്ടു പ്രബല ന്യൂനപക്ഷ വിഭാഗങ്ങളാണ് ക്രൈസ്തവരും മുസ്ലിംകളും. ഈ രണ്ടു സമുദായങ്ങളും വര്‍ഗീയത വളര്‍ത്തുന്നുവെ
മുഖ്യമന്ത്രിയുടെ പ്രസ്താവന (1-6-10) ആ രണ്ടു സമുദായങ്ങളെയും അടച്ചാക്ഷേപിക്കുന്നതിനു തുല്യമാണ്. ആ രണ്ടു സമുദായങ്ങളെയും ശത്രുക്കളായി കാണാന്‍ ഭൂരിപക്ഷ സമുദായത്തോട് ആഹ്വാനം ചെയ്യു
തിനു തുല്യമാണിത്. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത തരംതാണ നിലപാടാണിത്. വെറുമൊരു മാര്‍ക്സിസ്റ് നേതാവെ
നിലയിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചതെങ്കില്‍ അര്‍ഹിക്കു
അവഗണനയോടെ അതിനെ എഴുതിത്തള്ളാമായിരുന്നു.
പക്ഷേ, അദ്ദേഹം ഇന്നു മുഖ്യമന്ത്രിക്കസേരയിലാണ് ഇരിപ്പ്.

സമചിത്തതയോടും പക്വതയോടുംകൂടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യു നേതൃത്വമാണ് ഈ രണ്ടു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇന്നുള്ളത്. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളം സമാധാനം അനുഭവിച്ചുവെങ്കില്‍ അതിനു കാരണം മുസ്ലിം സമുദായത്തിന് നേതൃത്വം കൊടുക്കുന്നവരുടെ പക്വതയും സാമുദായിക മൈത്രിയിലുള്ള വിശ്വാസവും മാത്രമായിരുന്ന. ആളിക്കത്താമായിരു.ഒത്തിരിയേറെ പ്രശ്നങ്ങളുടെ തീനാമ്പുകളെ തുടക്കത്തില്‍ത്തന്ന e അണയ്ക്കാന്‍ അവര്‍ തയാറാകു
ത് കണ്ടില്ലെന്ന നടിക്കാന്‍ എങ്ങനെ മുഖ്യമന്ത്രിക്കാവും, സംസ്ഥാനത്തിന്റെ നന്മയിലും സഹോദരസമുദായങ്ങളുടെ സുസ്ഥിതിയിലും അദ്ദേഹത്തിനു വിശ്വാസമുണ്െടങ്കില്‍!

Tuesday, June 1, 2010

ലയനവിരുദ്ധ വാദങ്ങള്‍ക്കും വിശ്വാസ്യത വേണം - മാണി

ലയനവിരുദ്ധ വാദങ്ങള്‍ക്കും വിശ്വാസ്യത വേണം - മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തെ എതിര്‍ക്കുന്ന വാദങ്ങള്‍ക്കും വിശ്വാസ്യത വേണമെന്ന് കെ.എം.മാണി. രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വിശ്വാസ്യത വേണമെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ്സിന്റ അടിസ്ഥാന സമീപനംമൂലമാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നല്‍കി. കേരള കോണ്‍ഗ്രസ്സുകളുടെ ഐക്യം തങ്ങളുടെയും അടിസ്ഥാന സമീപനമാണ്. കേരള കോണ്‍ഗ്രസ്സുകളുടെ യോജിപ്പ് ഭൂരിപക്ഷവിഭാഗങ്ങളെ യു.ഡി.എഫിന് എതിരാക്കുമെന്ന ആശങ്കയില്‍ കാര്യമില്ല. ''ഇല്ലാത്ത കാര്യങ്ങള്‍ കുത്തിവയ്ക്കാതിരുന്നാല്‍ മതി''. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തോട് ഇത്രയും എതിര്‍പ്പ് കോണ്‍ഗ്രസ്സില്‍നിന്ന് പ്രതീക്ഷിച്ചില്ല. എന്തിനാണ് ഇത്രയും എതിര്‍പ്പെന്ന് അറിയില്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. കോണ്‍ഗ്രസ്സുമായി നടക്കുന്ന ചര്‍ച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും. സീറ്റിന്റെ കാര്യത്തിലൊന്നും തര്‍ക്കമില്ല. തിരഞ്ഞെടുപ്പാകുമ്പോള്‍ അര്‍ഹമായ സീറ്റുകള്‍ ചോദിക്കും. അനര്‍ഹമായോ അന്യായമായോ ആവശ്യപ്പെടില്ല. മെറിറ്റ് നോക്കി ഇക്കാര്യങ്ങളില്‍ മുന്നണി തീരുമാനമെടുക്കും - മാണി പറഞ്ഞു.

ലയനത്തിനുള്ള രാഷ്ട്രീയകാരണം കേരള കോണ്‍ഗ്രസ് ഐക്യമാണ്. ലയനത്തോടെ പി.ജെ.ജോസഫ് മാത്രമല്ല മുന്നണി വിട്ടുവന്നത്. എല്‍.ഡി.എഫിന് ഓശാന പാടിയിരുന്ന വലിയൊരു വിഭാഗം ആ ചേരിവിട്ട് പുറത്തുവന്നു. വഴിതെറ്റിയ അവരെ മടക്കിക്കൊണ്ടുവരാനായതില്‍ അഭിമാനമുണ്ട്. കോണ്‍ഗ്രസ് വിട്ടുപോയവര്‍ മടങ്ങിവരണമെന്ന് കോണ്‍ഗ്രസ്സും ആഗ്രഹിക്കുന്നില്ലേ? - അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി നിര്‍ഗുണ പരബ്രഹ്മമായി മാറിയിരിക്കയാണ്. മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന്റെ മഹനീയത സി.പി.എം. കളഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകാതെവന്നതോടെ ഭരണം സ്തംഭിച്ചു. സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടാന്‍ വെല്ലുവിളിക്കുകയാണ്. പൊതുകടവും ആളോഹരി കടവും വര്‍ധിച്ചതല്ലാതെ വികസനരംഗത്ത് കടംവാങ്ങിയ പണമെത്തിയില്ല. വാര്‍ഷിക പദ്ധതി തുക തന്നെ 80 ശതമാനമേ ചെലവഴിക്കാനായുള്ളൂ. അതിന്റെ പകുതിയും മാര്‍ച്ചുമാസത്തില്‍ ധൃതിപിടിച്ച് ചെലവിടുകയായിരുന്നു - മാണി പറഞ്ഞു.

തന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപത്തോട് മാണി പ്രതികരിച്ചത് ഇങ്ങനെയാണ് - ''എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. 45 വര്‍ഷം എം.എല്‍.എ യും 20 വര്‍ഷം മന്ത്രിയുമായിരുന്ന എന്റെ മതേതരത്വം നാട്ടുകാര്‍ക്ക് മാറ്റുരച്ചുതന്നെ അറിയാം''.

വിളിയെത്തിയില്ല; പി.സി. തോമസ്‌ 'അനാഥന്‍'

തിരുവനന്തപുരം: എല്‍.ഡി.എഫ്‌. യോഗത്തിലേക്കുള്ള 'വിളി' കാത്തുനില്‍ക്കുകയായിരുന്നു പി.സി. തോമസ്‌ . ഇതിനായി അദ്ദേഹം തലസ്‌ഥാനത്തു തന്നെ ഉണ്ടായിരുന്നു. കൂടെക്കൂട്ടാനുള്ള സി.പി.എം. മോഹം തല്ലിക്കെടുത്തിയത്‌ ആര്‍.എസ്‌.പിയും സി.പി.ഐയും ചേര്‍ന്നാണ്‌ .

ഇടതു മുന്നണി യോഗം തുടങ്ങിയപ്പോള്‍ കഴിഞ്ഞ യോഗത്തിലെ ധാരണ തുടര്‍ന്നുകൂടെയെന്നായിരുന്നു സി.പി.എം. ചോദ്യം. എന്നാല്‍ തോമസിനെ കൂടെക്കൂട്ടിയാല്‍ ഇടതുമുന്നണിയ്‌ക്കായി പ്രവര്‍ത്തിച്ച എന്‍.സി.പിയേയും ഐ.എന്‍.എലിനേയും കൂടെ ചേര്‍ക്കണമെന്നായി ആര്‍.എസ്‌.പിയും സി.പി.ഐയും. എന്‍.സി.പിയ്‌ക്കെതിരേ കോണ്‍ഗ്രസ്‌(എസ്‌) നേരിയ ശബ്‌ദമുയര്‍ത്തി.

അതോടെ തോമസിന്റെ കാര്യം വിട്ട്‌ ചര്‍ച്ച പ്ലസ്‌ ടുവിലേക്ക്‌ നീങ്ങി

Mangalam