ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Thursday, July 29, 2010

'മുസ്‌ലിം സമൂഹത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണം'

'മുസ്‌ലിം സമൂഹത്തെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണം'

വൈക്കം: മുസ്‌ലിം സമൂഹത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന രാജ്യത്തെ മതസൗഹാര്‍ദ്ദത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സി.ജോസഫ് ആരോപിച്ചു.

പ്രകോപനമായ പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രി കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും പി.സി.ജോസഫ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്(എം) വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി സംസ്ഥാന നേതാക്കളായ ജോസ് വള്ളമറ്റം, കെ.എ.അപ്പച്ചന്‍, ജില്ലാ ഭാരവാഹികളായ തര്യന്‍ മാത്യൂസ്, മാധവന്‍കുട്ടി കറുകയില്‍, ടി.ഡി.ജോസഫ്, സിറിയക് ചോലങ്കേരി, സി.ടി.ഫിലിപ്പ്, ജോയി ചെറുപുഷ്പം, റെജോ കടവന്‍, ജോസ് വട്ടത്തറ, സിറിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

എന്‍. ജയരാജ് എം.എല്‍.എ.യ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു

എന്‍. ജയരാജ് എം.എല്‍.എ.യ്ക്ക് ബൈക്കിടിച്ച് പരിക്കേറ്റു

കറുകച്ചാല്‍: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപരിപാടികളില്‍ പങ്കെടുത്തശേഷം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ വാഴൂര്‍ എം.എല്‍.എ. പ്രൊഫ. എന്‍. ജയരാജിന് ബൈക്കിടിച്ച് പരിക്കേറ്റു ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ബൈക്ക് ഇടിച്ചതിനെ ത്തുടര്‍ന്ന് ഇടതുകാലിനു നേരിയ വേദന ഉണ്ടായതിനെ ത്തുടര്‍ന്ന് എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലെ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. എന്നാല്‍ ബുധനാഴ്ച ഇടതുകാലിന് നീരുവച്ച് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

Tuesday, July 27, 2010

കേരള കോണ്‍ഗ്രസ്(എം) ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍

കേരള കോണ്‍ഗ്രസ്(എം) ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍


കട്ടപ്പന: കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തിനുശേഷമുള്ള ജില്ലാ കണ്‍വെന്‍ഷന്‍ ജൂലായ് 31ന് കട്ടപ്പനയില്‍ നടക്കുമെന്ന്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന പഞ്ചായത്ത് മൈതാനിയിലാണ് കണ്‍വെന്‍ഷന്‍, ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കും. കെ.എം. മാണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി., മുന്‍ എം.പി. കെ. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ ചെയര്‍മാന്‍ വി.ടി. സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എല്‍.എ., സംസ്ഥാന ട്രഷറര്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി ഗാനമേളയും ഉണ്ടാകും. ജൂലായ് 28ന് മണ്ഡലം തലങ്ങളില്‍ പതാകാദിനാചരണം നടക്കും. പത്രസമ്മേളനത്തില്‍, സെക്രട്ടേറിയറ്റംഗം അഡ്വ. തോമസ് പെരുമന, ജില്ലാ സെക്രട്ടറിമാരായ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, ഒ.ജെ. മാത്യു, സിനു വാലുമ്മേല്‍, സാജു പട്ടരുമഠം, ജില്ലാ ട്രഷറര്‍ സി.വി. സ്‌കറിയ, വര്‍ഗീസ് വെട്ടിയാങ്കല്‍, ടി.വി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് (എം) ജില്ലാ കണ്‍വെന്‍ഷനുകള്‍ ഇന്നു തുടങ്ങും

കേരള കോണ്‍ഗ്രസ് (എം) ജില്ലാ കണ്‍വെന്‍ഷനുകള്‍ ഇന്നു തുടങ്ങും

കോട്ടയം: ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കോട്ടയത്തുചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

27ന് തിരുവനന്തപുരം, 28 കൊല്ലം, 30 തൃശ്ശൂര്‍, 31-ന് ഇടുക്കി, ആഗസ്ത് നാലിന് മലപ്പുറം, പാലക്കാട്, ഏഴിന് എറണാകുളം, 15ന് ആലപ്പുഴ, 21ന് കോട്ടയം എന്നീ ക്രമത്തില്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടക്കും. തുടര്‍ന്ന് നിയോജക മണ്ഡലം-മണ്ഡലം കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. പാര്‍ട്ടി പോഷക സംഘടനകളുടെയും സംസ്ഥാനതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായിട്ടുണ്ട്. ആഗസ്ത് പകുതിയോടെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ വിപുലമായ കണ്‍വെന്‍ഷനുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടന്നു. കണ്‍വെന്‍ഷനുകള്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ്‌ചെയര്‍മാന്‍ പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Friday, July 23, 2010

രാഷ്ട്രീയത്തെ സി.പി.എം. വാണിജ്യവത്കരിക്കുന്നു-കെ.എം. മാണി

രാഷ്ട്രീയത്തെ സി.പി.എം. വാണിജ്യവത്കരിക്കുന്നു-കെ.എം. മാണി

കണ്ണൂര്‍: രാഷ്ട്രീയത്തെ വാണിജ്യവത്കരിക്കുന്ന സി.പി.എം. നയം നാടിന് ആപത്താണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. നിയന്ത്രണത്തിലുള്ള കണ്ടല്‍ പാര്‍ക്കും വ്യവസായ യൂണിറ്റുകളും വാണിജ്യകേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും കെട്ടിടസമുച്ചയങ്ങളുമെല്ലാം ഈ വാണിജ്യവത്കരണത്തിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഈ ദുഷിച്ച സംസ്‌കാരം കേരളത്തില്‍ അവതരിപ്പിച്ചത് സി.പി.എം. ആണ്. രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തിനാണ് തീം പാര്‍ക്കുകള്‍. പാവപ്പെട്ടവരുടെ കൂടെയായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അവരില്‍ നിന്നകന്നു. 'ഫൈവ്സ്റ്റാര്‍' സംസ്‌കാരമാണിപ്പോള്‍ അവരുടേത്. വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സിന്റെ ലയനം കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. നാളികേരം, അടയ്ക്ക വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കി. ഇതിനെതിരെ കര്‍ഷകരെ ഒന്നിച്ചണിനിരത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജോയിസ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി., ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ., പി.ടി. ജോസ്, എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, മാത്യു മണ്ഡപത്തില്‍, ജോസഫ് മുള്ളന്‍മട, സജി കുറ്റിയാനിമറ്റം, സി.എസ്. സെബാസ്റ്റ്യന്‍, ജോണ്‍ജോസഫ്, എ.ഡി. ജോസഫ്, കെ.എ. ജോര്‍ജ്, കെ.ടി. സുരേഷ് കുമാര്‍, സി.എസ്. പൗലോസ്, ജോസ് നരിമറ്റം, മോളി ജോസഫ്, അന്നമ്മ അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോയി കൊന്നക്കല്‍ സ്വാഗതവും ഡോ. ബോബന്‍ കുഞ്ചെറിയ നന്ദിയും പറഞ്ഞു.

Wednesday, July 21, 2010

താലിബാനിസം നടപ്പാക്കാന്‍ അനുവദിക്കരുത് -കെ.എം.മാണി

താലിബാനിസം നടപ്പാക്കാന്‍ അനുവദിക്കരുത് -കെ.എം.മാണി

പാറത്തോട്:കേരളത്തില്‍ സി.പി.എം. വര്‍ഗ്ഗീയശക്തികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് അധ്യാപകന്റെ കൈ വെട്ടിയ സംഭവമെന്നും താലിബാനിസം നടപ്പാക്കാന്‍ ആരെയും അനുവദിക്കരുതെന്നും കെ.എം.മാണി എം.എല്‍.എ. പാറത്തോട്ടില്‍ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. കുടുംബസഹായ ഫണ്ട് ജോസ് കെ.മാണി എം.പി. വിതരണം ചെയ്തു. മുന്‍ എം.പി.ഫ്രാന്‍സിസ് ജോര്‍ജ് ഐക്യസന്ദേശം നല്‍കി. മണ്ഡലം പ്രസിഡന്റ് കെ.ജെ.തോമസ് കട്ടയ്ക്കല്‍ അധ്യക്ഷനായി.

ഓഫ്കാമ്പസ് പ്രവേശനം തടഞ്ഞ നടപടിയില്‍നിന്ന് സര്‍വകലാശാല പിന്മാറണം - സി.എഫ്. തോമസ് എം.എല്‍.എ.

ഓഫ്കാമ്പസ് പ്രവേശനം തടഞ്ഞ നടപടിയില്‍നിന്ന് സര്‍വകലാശാല പിന്മാറണം - സി.എഫ്. തോമസ് എം.എല്‍.എ.

കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴിലുള്ള ഒമ്പത് ഓഫ് കാമ്പസ് സെന്ററുകളില്‍ പ്രവേശനം തടയാനുള്ള നീക്കത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റി പിന്മാറണമെന്ന് സി.എഫ്. തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററുകള്‍ക്കെിതരെ നടപടിയുമായി മുന്നോട്ട്‌വന്നിരിക്കുന്നതില്‍ ഉദ്ദേശ്യശുദ്ധി വ്യക്തമല്ല -സി.എഫ്. തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) മണ്ഡലം ഭാരവാഹികള്‍

കേരള കോണ്‍ഗ്രസ് (എം) മണ്ഡലം ഭാരവാഹികള്‍


മറവന്‍തുരുത്ത്: കേരള കോണ്‍ഗ്രസ് (എം) മറവന്‍തുരുത്ത് മണ്ഡലം പ്രസിഡന്റായി കെ.എസ്. ബിജുമോനെ തിരഞ്ഞെടുത്തു. ചന്ദ്രശേഖരന്‍ നായര്‍ (വൈസ് പ്രസി.), അനില്‍കുമാര്‍, സുദര്‍ശനന്‍, സജിജോസഫ്, ബാബു (ജന. സെക്ര.), എം.ആര്‍. ചന്ദ്രന്‍ (ഖജാ.), അപ്പുക്കുട്ടന്‍, കെ.എസ്. അനില്‍കുമാര്‍, ജയകുമാര്‍ (നിയോജകമണ്ഡലം കമ്മിറ്റിയംഗം), എന്നിവരാണ് മറ്റ് ഭാരവാഹികള്‍. യൂത്ത്ഫ്രണ്ട് (എം) മണ്ഡലം ഭാരവാഹികളായി ശ്രീകാന്ത് (പ്രസി.), അഖില്‍ (ജന. സെക്ര.), വിഷ്ണു (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

അപ്പുക്കുട്ടന്‍ ഇടക്കരിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എ. അപ്പച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ മാധവന്‍കുട്ടി കറുകയില്‍, കുര്യന്‍ മാത്യുസ്, കെ.എസ്.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി റെജോ കടവന്‍, കെ.എസ്. ബിജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, July 16, 2010

സി.പി.എം. വിട്ട് 200 ഓളം പേര്‍ കേരള കോണ്‍ഗ്രസ്(എം)ലേക്ക്

കടുത്തുരുത്തി: കടുത്തുരുത്തി ഏരിയാ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു. കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.എം. പൗലോസും 200 ഓളം സി.പി.എം. പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസ്(എം)ല്‍ ചേരുന്നു. കെ.എം. പൗലോസ്തന്നെ പത്രസമ്മേളനത്തില്‍ അറിയിച്ചതാണീക്കാര്യം.

കടുത്തുരുത്തി ഏരിയാകമ്മിറ്റിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി അംഗത്വം പുതുക്കാന്‍ വിസമ്മതിച്ചതിനെ ചൊല്ലിയായിരുന്നു പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്നു പൗലോസ് പറഞ്ഞു. 20 ഓളം പാര്‍ട്ടി അംഗങ്ങളും അനുഭാവികളായ 180 ഓളം പേരുമാണ് വെള്ളിയാഴ്ച കടുത്തുരുത്തിയില്‍ നടക്കുന്ന യോഗത്തില്‍ വച്ച് കേരള കോണ്‍ഗ്രസ് കെ.എം. മാണി എം.എല്‍.എ.യില്‍ നിന്ന് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുന്നത്. കടുത്തുരുത്തി ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി പുരുഷന്‍ .ടി.കെ., മുന്‍ കല്ലറ ബ്രാഞ്ച് സെക്രട്ടറിമാരായ എന്‍.കെ. മാണി, സി.ഒ. കുഞ്ഞുകുഞ്ഞ് എന്നിവരും പി.വി. സനല്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാനകമ്മിറ്റിയോഗം നാളെ

കോട്ടയം: കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയോഗം ശനിയാഴ്ച രണ്ടിന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരും. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

Wednesday, July 14, 2010

ഇടവെട്ടിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്സിന്

ഇടവെട്ടിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്സിന്

ഇടവെട്ടി: കോണ്‍ഗ്രസ്സും സി.പി.എമ്മും വിട്ടുനിന്നതോടെ ഇടവെട്ടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്(എം)ന് ജയം. സി.ബി. ജോസാണ് വൈസ് പ്രസിഡന്റായത്. 12 അംഗ ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസ്(എം)ന് നാലും മുസ്‌ലിം ലീഗിന് രണ്ടും അംഗങ്ങളാണുള്ളത്.

എല്‍.ഡി.എഫ്. ഭരിക്കുന്നപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്(ജെ) അംഗമായിരുന്ന സി.ബി. ജോസ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേരള കോണ്‍ഗ്രസ് ലയനത്തോടെ വൈസ്​പ്രസിഡന്റ് സ്ഥാനം രാജിവച്ച സി.ബി. ജോസ് മാണി വിഭാഗത്തിലൂടെ യു.ഡി.എഫിന്റെ ഭാഗമായി. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ സി.ബി. ജോസ് വീണ്ടും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ക്യാമ്പ് 16ന്

കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ക്യാമ്പ് 16ന്

കോട്ടയം: കേരള കോണ്‍ഗ്രസ്(എം) ഏകദിന ക്യാമ്പ് വെള്ളിയാഴ്ച കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നടക്കും. രാവിലെ 10മണിക്ക് ക്യാമ്പ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

Monday, July 5, 2010

യൂത്ത്ഫ്രണ്ട് (എം) കണ്‍വെന്‍ഷന്‍

കറുകച്ചാല്‍: കേരള യൂത്ത്ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ കൊടുങ്ങൂരില്‍ പ്രൊഫ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. അജിത് മുതിരമല അധ്യക്ഷനായിരുന്നു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം-യൂത്ത് ഫ്രണ്ട്(എം)

കോട്ടയം: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ്‌മൈക്കിള്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

വിദേശവസ്തുക്കളോടുള്ള ഭ്രമം പുരോഗതിക്ക്തടസ്സം-ജോസ്. കെ. മാണി

കോട്ടയം: വിദേശവസ്തുക്കളോടുള്ള ഭ്രമം നാടിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും തടസ്സമാകുന്നുവെന്നും ശരിയായ വികസനം സ്വദേശിഉല്പന്നങ്ങളുടെ നിര്‍മ്മാണവിതരണത്തിലൂടെ മാത്രമേ സാധ്യമാകുവെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു. കോട്ടയം പബ്ലിക്ക് ലൈബ്രറിയും ഗാന്ധിസെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച സോപ്പുല്പന്ന നിര്‍മ്മാണ പരിശീലനത്തിന്റെയും അന്ന് ഉപ്പ്, ഇന്ന് സോപ്പ് എന്ന സെമിനാറിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ അധ്യക്ഷത വഹിച്ചു. പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ടി. ശശികുമാര്‍, ട്രെയിനിങ്‌കോ-ഓര്‍ഡിനേറ്റര്‍ എ.ആര്‍. ഷഫീക്ക് എന്നിവര്‍ സംസാരിച്ചു.

Friday, July 2, 2010

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ശ്രമം-കെ.എം. മാണി എം.എല്‍.എ.

കോട്ടയം: വ്യാപകമായ ക്രമക്കേടുകള്‍ നടത്തി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം.മാണി എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് വാര്‍ഡ് വിഭജനവും വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കലും നടത്തിയത് ക്രമവിരുദ്ധ നടപടികള്‍ക്ക് ഉദാഹരണമാണ്. യു.ഡി.എഫ്. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. നിയോജകമണ്ഡലം യോഗങ്ങള്‍ 3, 4 തീയതികളിലും മണ്ഡലം യോഗങ്ങള്‍ 5ന് കൂടാനും നേതൃയോഗം തീരുമാനിച്ചു.

യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ഇ.ജെ.ആഗസ്തി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കുര്യന്‍ ജോയി, ഡി.സി.സി. പ്രസിഡന്റ് കെ.സി. ജോസഫ് എം.എല്‍.എ, ലതികാ സുഭാഷ്, പി.കെ.ഗോപി, ഹാജി പി.എം. ഷെരീഫ്, അസിം ജസ്ബി, ടി.വി. ഏബ്രഹാം, ജോസഫ് ചാവറ, അപ്പച്ചന്‍ വെട്ടിത്താനം, ഫ്രാന്‍സിസ് ദേവസ്യ, സലിം ജി. മോഡയില്‍, എം.എസ്. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു

ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം:- കെ. ഫ്രാന്‍സിസ് ജോര്‍ജ്

ആരോഗ്യമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം:- കെ. ഫ്രാന്‍സിസ് ജോര്‍ജ്


കോട്ടയം: പനിച്ചൂടില്‍ കേരളം വിറയ്ക്കുമ്പോള്‍ പനി മാധ്യമ സൃഷ്ടിയാണെന്നു പറഞ്ഞ് വിദേശപര്യടനം നടത്തുന്ന ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് കേരളകോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി കെ. ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വിദേശത്തുനിന്ന് ഉടന്‍ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട്(എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ ടെലഗ്രാം അയയ്കല്‍ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍, വിജി എം. തോമസ്, മുഹമ്മദ് ഇക്ബാല്‍, മൈക്കിള്‍ ജെയിംസ്, പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.