ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Wednesday, September 22, 2010

കേരളാ കോണ്‍ഗ്രസ്‌ പിസി തോമസ്‌ ഗ്രൂപ്പ്‌ പിളര്‍പ്പിലേക്ക്‌?

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ പി.സി. തോമസ്‌ വിഭാഗം പിളര്‍പ്പിലേക്ക്‌. പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്‌റ്റ്യനാണ്‌ വിമത പക്ഷത്തിന്റെ നേതാവ്‌ . പി.സി. തോമസിന്റെ ഏകാധിപത്യപരമായ നിലപാടുകളെ എതിര്‍ക്കുകയാണെന്നാണ്‌ വിമതരുടെ വാദം. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ഗ്രേസമ്മ മാത്യൂവിനെ പിഎസ്സിയിലേക്ക്‌ തോമസ്‌ ശുപാര്‍ശ ചെയ്‌തതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം. ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വന്നപ്പോഴാണത്രേ പാര്‍ട്ടിയുടെ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള അറിഞ്ഞത്‌ . തുടര്‍ന്ന്‌ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ജോസ്‌ ചെമ്പേരിയെ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. പ്രകോപിതനായ ചെയര്‍മാന്‍ തോമസ്‌ അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു.

സസ്‌പെന്‍ഷനെ തമാശയെന്നാണ്‌ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ വിശേഷിപ്പിച്ചത്‌ . തനിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല. നടപടി പിന്‍വലിക്കാതെ വിട്ടുവീഴ്‌ച്ചയ്‌ക്കില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ജോര്‍ജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതില്‍ സുരേന്ദ്രന്‍ പിളളയ്‌ക്കും അമര്‍ഷമുണ്ട്‌ . എന്നാല്‍ അച്ചടക്കം ലംഘിച്ചതിനാണ്‌ നടപടിയെന്നാണ്‌ തോമസിന്റെ വാദം.

ജോസഫ്‌ ഗ്രൂപ്പിനെ തോമസ്‌ പിളര്‍ത്തിയതു സെക്രട്ടറി ജനറല്‍ എന്ന സ്‌ഥാനത്തിരുന്നാണ്‌ .

- മംഗളം

Wednesday, September 15, 2010

തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയം: കെ.എം.മാണി

കോട്ടയം: വിവിധ മേഖലകളിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് കാലാനുസൃതമായ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി കുറ്റപ്പെടുത്തി.

കെ.ടി.യു.സി. (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ ബാധിക്കുന്നത് തൊഴിലാളികളെയാണ്. എന്നാല്‍, തൊഴിലാളിക്ഷേമം പറയുന്ന ഇടതുമുന്നണിക്കാര്‍ വിലക്കയറ്റം തടയുന്നതിന് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ബേബി പതിപ്പള്ളി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ., ടി.വി.അബ്രഹാം, പി.ടി.ജോസ്, പൗലോസ് മേനാച്ചേരി, ഇ.കെ.ഹസന്‍കുട്ടി, വിജി എം.തോമസ്, ജോസ് പുത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.

ബേബി പതിപ്പള്ളി കെ.റ്റി.യു.സി.(എം) പ്രസിഡന്റ്

ബേബി പതിപ്പള്ളി കെ.റ്റി.യു.സി.(എം) പ്രസിഡന്റ്


കോട്ടയം: കെ.റ്റി.യു.സി.(എം) സംസ്ഥാന പ്രസിഡന്റായി ബേബി പതിപ്പള്ളിയെ(ഇടുക്കി) തിരഞ്ഞെടുത്തു.

യൂത്ത് ഫ്രണ്ട്(എം) ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയത്തുനടന്ന തിരഞ്ഞെടുപ്പ്‌യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

മാത്യു സ്റ്റീഫന്‍ കര്‍ഷകയൂണിയന്‍ (എം) പ്രസിഡന്റ്

മാത്യു സ്റ്റീഫന്‍ കര്‍ഷകയൂണിയന്‍ (എം) പ്രസിഡന്റ്

കോട്ടയം: കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റായി മാത്യു സ്റ്റീഫനെ തിരഞ്ഞെടുത്തു. ഉടുമ്പന്‍ചോല, ഇടുക്കി നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് എം.എല്‍.എ. ആയിട്ടുണ്ട്. ഔഷധി ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

Wednesday, September 8, 2010

മന്ത്രി ഗുരുദാസന്‍ രാജിവയ്ക്കണം-കെ.എം. മാണി

മന്ത്രി ഗുരുദാസന്‍ രാജിവയ്ക്കണം-കെ.എം. മാണി

കോട്ടയം: വ്യാജമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകൈ്‌സസ് മന്ത്രി പി.കെ.ഗുരുദാസന്‍ രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ. ആവശ്യപ്പെട്ടു.

'സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ വ്യാജമദ്യം വ്യാപകമായി വില്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടും തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. വ്യാജമദ്യ നിര്‍മ്മാണത്തിനും വിതരണത്തിനും കൂട്ടുനിന്ന എകൈ്‌സസ് വകുപ്പും സര്‍ക്കാരുമാണ് ദുരന്തത്തിന്റെ ഉത്തരവാദികള്‍.

കുറ്റിപ്പുറത്ത് വിഷക്കള്ള് നിര്‍മ്മിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും നിസ്സംഗത പ്രകടിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണ്. സ്​പിരിറ്റ് മാഫിയയുടെയും വ്യാജമദ്യലോബിയുടെയും തടവറയില്‍ കഴിയുന്ന സംസ്ഥാനസര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കെ.എം.മാണി കുറ്റപ്പെടുത്തി.

ന്യൂസ്‌പേപ്പര്‍ ഇറക്കുമതിത്തീരുവ എച്ച്.എന്‍.എല്‍. അധികൃതരുടെ ആവശ്യം ചര്‍ച്ച ചെയ്യും- കേന്ദ്രമന്ത്രി

ന്യൂസ്‌പേപ്പര്‍ ഇറക്കുമതിത്തീരുവ എച്ച്.എന്‍.എല്‍. അധികൃതരുടെ ആവശ്യം ചര്‍ച്ച ചെയ്യും- കേന്ദ്രമന്ത്രി


കടുത്തുരുത്തി: ന്യൂസ് പേപ്പറിന്റെ ഇറക്കുമതിത്തീരുവ വെയ്സ്റ്റുപേപ്പര്‍ ഇറക്കുമതി ത്തിരുവയ്‌ക്കൊപ്പം ആക്കണമെന്ന എച്ച്.എന്‍.എല്‍. അധികൃതരുടെ ആവശ്യം അനുഭാവംപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വിലാസ് റാവു ദേശമുഖ് പറഞ്ഞു.

വെള്ളൂര്‍ എച്ച്.എന്‍.എല്‍. ഫാക്ടറി സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2007-2009ലെ സ്ഥിരം തൊഴിലാളികളുടെയും നാലു മാസമായിട്ടുള്ള കരാര്‍ത്തൊഴിലാളികളുടെയും ശമ്പളം ലഭ്യമാക്കാനും എച്ച്.എന്‍.എല്ലിന്റെയും, എച്ച്.പി.സി.യുടെയും ശമ്പളം ഏകീകരിക്കാനും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ പ്രസംഗം നടത്തിയ ജോസ് കെ.മാണി എം.പി. മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ക്കായിരുന്നു മന്ത്രി പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചത്. ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ആന്‍േറാആന്റണി, മോന്‍സ് ജോസഫ് എം.എല്‍.എ. ചെയര്‍മാന്‍ എസ്.എന്‍. ഭട്ടാചാര്യ, എം.ഡി. എം.വി. നരസിംഹറാവു, ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ടി.ഗോപിദാസ് എന്നിവര്‍ സംസാരിച്ചു.

റോഡുകളുടെ തകര്‍ച്ച; കേരള കോണ്‍ഗ്രസ് (എം)ന്റെ മാര്‍ച്ച് 18ന്

റോഡുകളുടെ തകര്‍ച്ച; കേരള കോണ്‍ഗ്രസ് (എം)ന്റെ മാര്‍ച്ച് 18ന്

വൈക്കം: തലയോലപ്പറമ്പ്-വൈക്കം, വൈക്കം-വെച്ചൂര്‍ റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റി 18ന് ജനകീയ മാര്‍ച്ച് നടത്തും. തലയോലപ്പറമ്പില്‍ നിന്ന് വൈക്കത്തേക്കാണ് മാര്‍ച്ച്.

നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എ. അപ്പച്ചന്‍, ജില്ലാ വൈസ്​പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, തര്യന്‍ മാത്യൂസ്, ടി.വി. ജോസഫ്, സി.ടി. ഫിലിപ്പ്, അഡ്വ. ജയിംസ് കടവിന്‍. ജോയി ചെറുപുഷ്പം, കെ.എന്‍. രവി, സാബു ചാക്കോ, സി.ജെ. ജോണ്‍ പാലയ്ക്കല്‍കാല, ലൂക്ക് മാത്യു, സിറിള്‍ ജോസഫ്, വക്കച്ചന്‍ മണ്ണത്താലി, ജോസഫ് തട്ടേഴത്ത്, സെബാസ്റ്റ്യന്‍ ആന്റണി, തോമസ് നാല്പതില്‍ച്ചിറ, കെ.സി. തോമസ്, കെ.എസ്. ബിജുമോന്‍, തമ്പി കല്ലറ, രാജപ്പന്‍ വാഴമന എന്നിവര്‍ പ്രസംഗിച്ചു.

കേരള കോണ്‍ഗ്രസ് യോഗം

കട്ടപ്പന:കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ സംയുക്ത യോഗം 9ന് രാവിലെ 11ന് തൊടുപുഴ റസ്റ്റ്ഹൗസില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം അറിയിച്ചു.

കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കണ്‍വെന്‍ഷന്‍

കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കണ്‍വെന്‍ഷന്‍


തൊടുപുഴ: കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ സംഘടിച്ച് സമരം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. മുട്ടത്ത് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി. അഗസ്റ്റിന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എ, പ്രൊഫ. കെ.ഐ. ആന്റണി, ജോസ് കോലടി, ഷീലാ സ്റ്റീഫന്‍, ജോസഫ് ജോണ്‍, ജോസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

കേരള കോണ്‍ഗ്രസ് (എം) പദയാത്ര

കേരള കോണ്‍ഗ്രസ് (എം) പദയാത്ര

തൊടുപുഴ: കേരളത്തിന്റെ സമഗ്രവികസനമാണ് കേരള കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) കോടിക്കുളം മണ്ഡലം പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോമി ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോസഫ്, പ്രൊഫ. എം.ജെ. ജേക്കബ്, പ്രൊഫ. കെ.ഐ. ആന്റണി, ജോസ് കോലടി, മാത്യു സ്റ്റീഫന്‍, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

Thursday, September 2, 2010

ലോട്ടറികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണം -കെ.എം.മാണി

ലോട്ടറികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണം -കെ.എം.മാണി


കോട്ടയം: കേരളത്തിലെ യുവാക്കളെ ചൂതാട്ടസംസ്‌കാരത്തിലേക്ക് നയിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയത്ത് യൂത്ത് ഫ്രണ്ട് (എം) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസംഗമത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ് എംഎല്‍എ, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, തോമസ് ഉണ്ണ്യാടന്‍, ജോസഫ് എം.പുതുശ്ശേരി, പ്രൊഫ. എന്‍.ജയരാജ്, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജോയി എബ്രഹാം, അഡ്വ. ടി.വി.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തിന്റെ സമ്പദ്ഘടന തകര്‍ക്കരുത്-കെ.എം. മാണി

കടുത്തുരുത്തി: കേരളത്തിലെ സമ്പദ്ഘടനയ്ക്ക് ദോഷംവരുന്ന തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്താല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കെ.എം. മാണി എംഎല്‍എ പറഞ്ഞു.

കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ റബ്ബര്‍കര്‍ഷകര്‍ക്ക് ലോകവിപണിയിലെ വില ലഭ്യമാക്കാന്‍ വേണ്ട നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള കോണ്‍ഗ്രസ് Working ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി., മോന്‍സ് ജോസഫ് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, പി.സി. ജോസഫ്, ഇ.ജെ. ലൂക്കോസ്, മേരി സെബാസ്റ്റ്യന്‍, ഇ.ജെ. ആഗസ്തി, എം.എസ്. ജോസ്, സണ്ണി തെക്കേടം, തോമസ് കണ്ണന്തറ, പി.വി. തോമസ്, കെ.ടി. സിറിയക്, മാത്യു കൊട്ടാരം, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജോണ്‍ നീലംപറമ്പില്‍, ജോസ് പുത്തന്‍കാലാ, ജോസ് വഞ്ചിപ്പുര, സ്റ്റീഫന്‍ പാറാവേലി എന്നിവര്‍ പ്രസംഗിച്ചു.