കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി ക
ായംകുളം: സി.പി.എമ്മിനും പാര്‍ട്ടിനേതാക്കള്‍ക്കും ധനസമാഹരണത്തിനുള്ള ഉപാധിയാക്കി ഭരണത്തെ മാറ്റിയതാണ് നാടിന് വികസനമുണ്ടാകാത്തതിനുകാരണമെന്ന് കേരളകോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി എ.സി.മാത്യു എടയാടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സത്യന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജോസഫ് ജോണ്‍, സന്തോഷ് ഇട്ടി, വി.സി.കുര്യന്, തോമസ്കൊപ്പാറ, ബി.ആര്.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനമില്ലാതെ ചിലനേതാക്കന്മാര് ഏകപക്ഷീയമായി തീരുമാനിച്ച വികസന കൂട്ടായ്മ ബഹിഷ്കരിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഉസ്മാന് അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.തോമസ് എം.മാത്തുണ്ണി ജില്ലാപ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും കൂട്ടായ്മയില്‍ പങ്കെടുക്കാത്തത് ഏകപക്ഷീയ നിലപാടിനുള്ള തിരിച്ചടിയാണെന്നും ഉസ്മാന് പറഞ്ഞു.
Sunday, December 19, 2010
കേരള കോണ്‍ഗ്രസ് (എം) വികസനക്കൂട്ടായ്മ ഉദ്ഘാടനം 20 ന്
കേരള കോണ്‍ഗ്രസ് (എം) വികസനക്കൂട്ടായ്മ ഉദ്ഘാടനം 20 ന്
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ആവിഷ്കരിച്ച സമൃദ്ധകേരളം സംതൃപ്തകേരളം പരിപാടിയുടെ ഭാഗമായുള്ള വികസനക്കൂട്ടായ്മകളുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന് എറണാകുളം കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ നടക്കും. പാര്‍ട്ടിചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും.

Monday, December 6, 2010
കേരളാ കോണ്‍ഗ്രസ് വികസന മാസ്റ്റര്‍പ്ലാന്‍ പ്രഖ്യാപിക്കും: കെ.എം. മാണി
കോട്ടയം: സമൃദ്ധകേരളം, സംതൃപ്ത കേരളമെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ വികസന നിര്‍ദേശങ്ങളടങ്ങിയ മാസ്റ്റര്പ്ലാനടങ്ങുന്ന കേരളാ കോണ്‍ഗ്രസ് (എം) മാനിഫെസ്റ്റോ, പഞ്ചായത്തുതല വികസന കൂട്ടായ്മകള്ക്കുശേഷം പ്രഖ്യാപിക്കുമെന്നു പാര്‍ട്ടി ചെയര്മാന് കെ.എം. മാണി.
കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലായിരിക്കും സംസ്ഥാന വികസന രേഖയായി പാര്‍ട്ടി പുറത്തിറക്കുന്ന മാനിഫെസ്റ്റോയെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോ ണ്‍ഗ്രസ് (എം) ജില്ലാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി അധ്യക്ഷതവഹിച്ചു.
ജോസ് കെ. മാണി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, ജോയി ഏബ്രഹാം, മോന്‍സ് ജോസഫ് എം.എല്‍.എ, തോമസ് ചാഴികാടന് എം.എല്‍.എ, എന്‍. ജയരാജ് എം.എല്‍.എ, ഫ്രാന്‍സിസ് ജോര്‍ജ്, വക്കച്ചന് മറ്റത്തില്‍, സ്റ്റീഫന്‍ ജോര്‍ജ്, ടി.വി. ഏബ്രഹാം, ഏലിയാസ് സഖറിയാ, ബേബി ഉഴുത്തുവാല്‍, എം.എസ്. ജോസ്, വിജി എം. തോമസ്, സണ്ണി തെക്കേടം, മാലേത്തു പ്രതാപചന്ദ്രന്, വി.ഡി. വത്സപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe to:
Posts (Atom)