ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, November 26, 2010

കേരളവികസനത്തിന് പുതിയ പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം)

കേരളവികസനത്തിന് പുതിയ പദ്ധതിയുമായി കേരള കോണ്‍ഗ്രസ് (എം)
ആലുവ: കേരളത്തിന്റെ സമഗ്രവികസനത്തിനായി 'സമൃദ്ധകേരളം സംതൃപ്ത കേരളം' വികസന അജണ്ടയുമായി കേരള കോണ്‍ഗ്രസ്(എം) രംഗത്തു വന്നു. ആലുവയില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.എം.മാണി പദ്ധതി പ്രഖ്യാപിച്ചു.

500 പഞ്ചായത്തുകളില്‍ പാര്‍ട്ടിനേതാക്കളെയും ജനപ്രതിനിധികളേയും വികസന തല്‍പ്പരരായ ജനങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

മാലിന്യനിര്‍മാര്‍ജനം, ജൈവകൃഷി, ജലസുരക്ഷ, ഭക്ഷ്യകര്‍ഷകസുരക്ഷ, വിനോദസഞ്ചാരം, നീതിനിഷ്ഠവികസനവും, ദുര്‍ബലവിഭാഗങ്ങളുടെ മുന്നേറ്റവും ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, യുവജനക്ഷേമം എന്നീ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. ഇതിനായി വികസനകൂട്ടായ്മകളിലൂടെയും കൂട്ടായ ചര്‍ച്ചകളിലൂടെയും ഉയരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പദ്ധതി തയ്യാറാക്കുക. പദ്ധതി കേരളകോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയുടെ മുഖമുദ്രയുമായിരിക്കുമെന്ന് കെ.എം. മാണി പറഞ്ഞു. 'സമൃദ്ധകേരളം സംതൃപ്തകേരളം' പദ്ധതി യുഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരളയാത്രയ്ക്ക് സഹായകരമായ വേദിയൊരുക്കലാകുമെന്നും കെ.എം. മാണി അവകാശപ്പെട്ടു.

മുന്‍ഗണനാക്രമത്തില്‍ വികസനാവശ്യങ്ങളെ വിലയിരുത്തി സംസ്ഥാനത്തിന് വികസന അജണ്ട തയ്യാറാക്കി 14 ജില്ലകളിലും വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതിക്ക് തുടക്കമിടുക.

സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.ജെ. ജോസഫ്, പി.സി. ജോര്‍ജ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, തോമസ് ചാഴിക്കാടന്‍, തോമസ് ഉണ്ണിയാടന്‍, ടി.യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

മണ്ടത്തരമെന്ന് കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് പരസ്യമായി ആവശ്യപ്പെട്ടു

മണ്ടത്തരമെന്ന് കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് പരസ്യമായി ആവശ്യപ്പെട്ടു

ചങ്ങനാശ്ശേരി: അടുത്ത തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലം വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ്-ഐ പരസ്യമായി ആവശ്യപ്പെട്ടു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഓമനാ ജോര്‍ജ് എന്നിവര്‍ക്ക് കോണ്‍ഗ്രസ് ഹൗസില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ജെ. ജയിംസ് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടോമി ചങ്ങങ്കരിയാണ് സംഘടനാ തലത്തില്‍ നേരത്തെ ഉന്നയിച്ച ആവശ്യം പരസ്യമായി പ്രഖ്യാപിച്ചത്. യൂണിയന്‍ സംഘാടകരായ പി.എന്‍. നൗഷാദ്, വി.എ. അബ്ദുള്‍സലാം, തോമസ് അക്കര, ബിജി മൂലയില്‍, പി.എം. ജോഷ്വാ, മേരിക്കുട്ടി ചാക്കോ, ജിജി പോത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എന്നാല്‍, കോണ്‍ഗ്രസ്സിന്റെ ആവശ്യം മണ്ടത്തരവും ബാലിശവുമാണെന്ന് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ പ്രതികരിച്ചു. യു.ഡി.എഫ്. സംസ്ഥാന നേതൃത്വമാണ് സീറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ്സിന് പുതുപ്പള്ളി പോലെയാണ് കേരള കോണ്‍ഗ്രസിന് ചങ്ങനാശ്ശേരിയെന്ന് അദ്ദേഹം പറഞ്ഞു.

Tuesday, November 23, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട്‌ കര്‍ഷക യൂണിയന്‍ (എം) ധര്‍ണ Innu

കോട്ടയം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കര്‍ഷക യൂണിയന്‍ (എം) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നാളെ കര്‍ഷക ധര്‍ണ നടത്തും.

കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍നിന്നു ജാഥയായി എത്തുന്ന പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ഹെഡ്‌പോസ്‌റ്റോഫീസ്‌ പടിക്കല്‍ ധര്‍ണ നടത്തുമെന്നു സംസ്‌ഥാന പ്രസിഡന്റ്‌ മാത്യൂസ്‌ സ്‌റ്റീഫന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ധര്‍ണ ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും.

ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതുകൊണ്ട്‌ പ്രയോജനമില്ലെന്നും അന്യസംസ്‌ഥാനങ്ങളില്‍നിന്നെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും വലിയ അളവില്‍ ഈ മാരകവിഷം തളിച്ചിട്ടുള്ളതിനാല്‍ രാജ്യമാകെ നിരോധനമാണു ആവശ്യമെന്നും കര്‍ഷക കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു. 14 ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം ആസ്‌ഥാനങ്ങളിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കര്‍ഷക സംഗമങ്ങള്‍ നടത്തും.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി റെജി കുന്നംകോട്‌, വിജി എം. തോമസ്‌, മാലേത്ത്‌ പ്രതാപചന്ദ്രന്‍, സാം ഈപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.