ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Tuesday, November 23, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട്‌ കര്‍ഷക യൂണിയന്‍ (എം) ധര്‍ണ Innu

കോട്ടയം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കര്‍ഷക യൂണിയന്‍ (എം) സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നാളെ കര്‍ഷക ധര്‍ണ നടത്തും.

കേരളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍നിന്നു ജാഥയായി എത്തുന്ന പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ പുഷ്‌പാര്‍ച്ചന നടത്തിയ ശേഷം ഹെഡ്‌പോസ്‌റ്റോഫീസ്‌ പടിക്കല്‍ ധര്‍ണ നടത്തുമെന്നു സംസ്‌ഥാന പ്രസിഡന്റ്‌ മാത്യൂസ്‌ സ്‌റ്റീഫന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ധര്‍ണ ഉദ്‌ഘാടനം ചെയ്യും. വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും.

ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തില്‍ മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതുകൊണ്ട്‌ പ്രയോജനമില്ലെന്നും അന്യസംസ്‌ഥാനങ്ങളില്‍നിന്നെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും വലിയ അളവില്‍ ഈ മാരകവിഷം തളിച്ചിട്ടുള്ളതിനാല്‍ രാജ്യമാകെ നിരോധനമാണു ആവശ്യമെന്നും കര്‍ഷക കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു. 14 ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലം ആസ്‌ഥാനങ്ങളിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കര്‍ഷക സംഗമങ്ങള്‍ നടത്തും.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി റെജി കുന്നംകോട്‌, വിജി എം. തോമസ്‌, മാലേത്ത്‌ പ്രതാപചന്ദ്രന്‍, സാം ഈപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: