ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Wednesday, September 22, 2010

കേരളാ കോണ്‍ഗ്രസ്‌ പിസി തോമസ്‌ ഗ്രൂപ്പ്‌ പിളര്‍പ്പിലേക്ക്‌?

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ പി.സി. തോമസ്‌ വിഭാഗം പിളര്‍പ്പിലേക്ക്‌. പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്‌റ്റ്യനാണ്‌ വിമത പക്ഷത്തിന്റെ നേതാവ്‌ . പി.സി. തോമസിന്റെ ഏകാധിപത്യപരമായ നിലപാടുകളെ എതിര്‍ക്കുകയാണെന്നാണ്‌ വിമതരുടെ വാദം. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ഗ്രേസമ്മ മാത്യൂവിനെ പിഎസ്സിയിലേക്ക്‌ തോമസ്‌ ശുപാര്‍ശ ചെയ്‌തതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം. ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വന്നപ്പോഴാണത്രേ പാര്‍ട്ടിയുടെ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള അറിഞ്ഞത്‌ . തുടര്‍ന്ന്‌ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ജോസ്‌ ചെമ്പേരിയെ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചു. പ്രകോപിതനായ ചെയര്‍മാന്‍ തോമസ്‌ അദ്ദേഹത്തെ സസ്‌പെന്‍ഡ്‌ ചെയ്യുകയായിരുന്നു.

സസ്‌പെന്‍ഷനെ തമാശയെന്നാണ്‌ ജോര്‍ജ്‌ സെബാസ്‌റ്റ്യന്‍ വിശേഷിപ്പിച്ചത്‌ . തനിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ല. നടപടി പിന്‍വലിക്കാതെ വിട്ടുവീഴ്‌ച്ചയ്‌ക്കില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ജോര്‍ജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തതില്‍ സുരേന്ദ്രന്‍ പിളളയ്‌ക്കും അമര്‍ഷമുണ്ട്‌ . എന്നാല്‍ അച്ചടക്കം ലംഘിച്ചതിനാണ്‌ നടപടിയെന്നാണ്‌ തോമസിന്റെ വാദം.

ജോസഫ്‌ ഗ്രൂപ്പിനെ തോമസ്‌ പിളര്‍ത്തിയതു സെക്രട്ടറി ജനറല്‍ എന്ന സ്‌ഥാനത്തിരുന്നാണ്‌ .

- മംഗളം

No comments: