ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Sunday, December 19, 2010

കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി

കേരള കോണ്‍ഗ്രസ്(എം) വികസന കൂട്ടായ്മ നടത്തി ക



ായംകുളം: സി.പി.എമ്മിനും പാര്‍ട്ടിനേതാക്കള്‍ക്കും ധനസമാഹരണത്തിനുള്ള ഉപാധിയാക്കി ഭരണത്തെ മാറ്റിയതാണ് നാടിന് വികസനമുണ്ടാകാത്തതിനുകാരണമെന്ന് കേരളകോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി എ.സി.മാത്യു എടയാടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വികസന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.ജോസഫ് ജോണ്‍, സന്തോഷ് ഇട്ടി, വി.സി.കുര്യന്‍, തോമസ്‌കൊപ്പാറ, ബി.ആര്‍.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനമില്ലാതെ ചിലനേതാക്കന്മാര്‍ ഏകപക്ഷീയമായി തീരുമാനിച്ച വികസന കൂട്ടായ്മ ബഹിഷ്‌കരിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഉസ്മാന്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.തോമസ് എം.മാത്തുണ്ണി ജില്ലാപ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും കൂട്ടായ്മയില്‍ പങ്കെടുക്കാത്തത് ഏകപക്ഷീയ നിലപാടിനുള്ള തിരിച്ചടിയാണെന്നും ഉസ്മാന്‍ പറഞ്ഞു.

1 comment:

sijoedacheril said...

ഹായ് ഡിയര്‍ ഫ്രണ്ട് എനിക്ക് നിങ്ങളെ പരിജയ പെടുവാന്‍ തല്പരിയം ഉണ്ട് ദയവായി നിങ്ങളുടെ ഇമെയില്‍ ഐ ഡി യോ
മൊബൈല്‍ നമ്പരോ എനിക്ക് മെയില്‍ ചെയുക by
sijoedacheril@gmail.comlatonan