ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, July 23, 2010

രാഷ്ട്രീയത്തെ സി.പി.എം. വാണിജ്യവത്കരിക്കുന്നു-കെ.എം. മാണി

രാഷ്ട്രീയത്തെ സി.പി.എം. വാണിജ്യവത്കരിക്കുന്നു-കെ.എം. മാണി

കണ്ണൂര്‍: രാഷ്ട്രീയത്തെ വാണിജ്യവത്കരിക്കുന്ന സി.പി.എം. നയം നാടിന് ആപത്താണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. നിയന്ത്രണത്തിലുള്ള കണ്ടല്‍ പാര്‍ക്കും വ്യവസായ യൂണിറ്റുകളും വാണിജ്യകേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും കെട്ടിടസമുച്ചയങ്ങളുമെല്ലാം ഈ വാണിജ്യവത്കരണത്തിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഈ ദുഷിച്ച സംസ്‌കാരം കേരളത്തില്‍ അവതരിപ്പിച്ചത് സി.പി.എം. ആണ്. രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തിനാണ് തീം പാര്‍ക്കുകള്‍. പാവപ്പെട്ടവരുടെ കൂടെയായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അവരില്‍ നിന്നകന്നു. 'ഫൈവ്സ്റ്റാര്‍' സംസ്‌കാരമാണിപ്പോള്‍ അവരുടേത്. വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സിന്റെ ലയനം കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശ സംരക്ഷണത്തിനാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. നാളികേരം, അടയ്ക്ക വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കി. ഇതിനെതിരെ കര്‍ഷകരെ ഒന്നിച്ചണിനിരത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജോയിസ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി., ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ., പി.ടി. ജോസ്, എ.ജെ. ജോസഫ്, മാത്യു കുന്നപ്പള്ളി, മാത്യു മണ്ഡപത്തില്‍, ജോസഫ് മുള്ളന്‍മട, സജി കുറ്റിയാനിമറ്റം, സി.എസ്. സെബാസ്റ്റ്യന്‍, ജോണ്‍ജോസഫ്, എ.ഡി. ജോസഫ്, കെ.എ. ജോര്‍ജ്, കെ.ടി. സുരേഷ് കുമാര്‍, സി.എസ്. പൗലോസ്, ജോസ് നരിമറ്റം, മോളി ജോസഫ്, അന്നമ്മ അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോയി കൊന്നക്കല്‍ സ്വാഗതവും ഡോ. ബോബന്‍ കുഞ്ചെറിയ നന്ദിയും പറഞ്ഞു.

No comments: