ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, May 28, 2010

പിണറായിക്ക് ഹിഡന്‍ അജണ്ട -പി.ജെ.ജോസഫ്

പിണറായിക്ക് ഹിഡന്‍ അജണ്ട -പി.ജെ.ജോസഫ്


തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിനു പിന്നില്‍ ക്രൈസ്തവസഭയും മെത്രാന്മാരുമാണെന്ന പിണറായി വിജയന്റെ ആരോപണത്തിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് പി.ജെ.ജോസഫ്. ലയനകാര്യത്തില്‍ സഭാനേതൃത്വം ഇടപെട്ടിട്ടില്ല. തന്നോട് അവരാരും സംസാരിച്ചിട്ടുമില്ല. എന്തിനും ഏതിനും മെത്രാന്മാരെ പഴിക്കുന്നത് ഹിഡന്‍ അജണ്ട ഉള്ളതുകൊണ്ടാണ് -'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തില്‍ പി.ജെ.ജോസഫ് പറഞ്ഞു.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

? എല്‍.ഡി.എഫ്. വിടുകയായിരുന്നോ യു.ഡി.എഫില്‍ ചേരുകയായിരുന്നോ ലയനത്തിന്റെ ലക്ഷ്യം?
ഈ രണ്ടു ലക്ഷ്യവും ഇല്ല എന്നു പറയുന്നില്ല. എന്നാല്‍, രണ്ടിനേക്കാളും പ്രധാനം കേരള കോണ്‍ഗ്രസ് ഐക്യം എന്ന ലക്ഷ്യമാണ്. ഇടതുമുന്നണിയോട് യോജിച്ചുപോകാനാകാത്ത ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

? ഏതെല്ലാം പ്രശ്‌നങ്ങളിലായിരുന്നു വിയോജിപ്പ്?
പല കാര്യത്തിലും ഉണ്ടായിരുന്നു. മന്ത്രി ബേബി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്‍ ന്യൂനപക്ഷാവകാശം കവരുന്നതായിരുന്നു. അതിനുമേല്‍ മുന്നണിയില്‍ കൂടിയാലോചന ഉണ്ടായില്ല. തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ തിരുത്തിയിട്ടില്ല. കാര്‍ഷിക പ്രശ്‌നങ്ങളില്‍ പരിഹാരം തേടാനും ഇടതുമുന്നണി നശ്രമിച്ചില്ല. ഒച്ചിഴയുന്ന വേഗത്തിലായിരുന്നു അക്കാര്യത്തിലുള്ള നീക്കങ്ങള്‍.

? അതെല്ലാം തുറന്നുപറഞ്ഞ് രാഷ്ട്രീയ നിലപാടെടുത്ത് പുറത്തു പോകുന്നതിനു പകരം ലയിക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയകാരണമില്ലാത്ത നിലപാടു മാറ്റമല്ലേ?
അഭിപ്രായ വ്യത്യാസങ്ങള്‍ കാലാകാലങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.പരസ്യപ്രസ്താവനകള്‍നടത്തിയില്ലെന്നേയുള്ളൂ.എന്നാല്‍, ലയനത്തിന്റെ പെട്ടെന്നുള്ള കാരണം കേരള കോണ്‍ഗ്രസ് ഐക്യം എന്ന ലക്ഷ്യമാണ്.

? അങ്ങനെയെങ്കില്‍ നേരത്തേ മാണി, ജേക്കബ്, പിള്ള, പി.സി.ജോര്‍ജ് ഗ്രൂപ്പുകള്‍ ഐക്യകേരള കോണ്‍ഗ്രസ്സിനുവേണ്ടി ചര്‍ച്ച നടത്തിയപ്പോള്‍ ജോസഫ് ഗ്രൂപ്പ് സഹകരിക്കാത്തതെന്ത്?
അന്ന് കാര്യങ്ങള്‍ അതിനു പാകമായിരുന്നില്ല. ഇപ്പോള്‍ പാകമായതിനാല്‍ തീരുമാനമെടുത്തു.

? ലയനത്തിന് സുരേന്ദ്രന്‍പിള്ള എം.എല്‍.എ. അനുകൂലമായിരുന്നോ?
ആയിരുന്നെന്ന് മാധ്യമങ്ങളില്‍ വന്ന അഭിപ്രായങ്ങളില്‍നിന്ന് മനസ്സിലാക്കാം. പിന്നീട് അഭിപ്രായം മാറിയതിന്റെ കാരണം വ്യക്തമല്ല.

? പി.ജെ.ജോസഫ് സ്വന്തം പാര്‍ട്ടിയുടെ അസ്തിത്വം അടിയറ വച്ചതായി ആക്ഷേപമുണ്ടല്ലോ?
രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്ന് ഒന്നായതാണ്. കേരള കോണ്‍ഗ്രസ് എന്ന പേരിനായി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും. അതുവരെയേ കേരള കോണ്‍ഗ്രസ് (എം) എന്ന പേരുണ്ടാവൂ.

? ചിഹ്നവും മാണിഗ്രൂപ്പിന്റേതാണല്ലോ?
എം.എല്‍.എമാരുടെയും എം.പിമാരുടെയും എണ്ണം കണക്കിലെടുത്താല്‍ ആ ചിഹ്നം അനുവദിച്ചുകിട്ടാനാണ് എളുപ്പം. അതാണ് കാരണം.
'പി.ജെ.ജോസഫ് എന്ന പാപിക്കുവേണ്ടി ഞാന്‍ ക്രൂശിക്കപ്പെട്ടു' എന്നാണല്ലോ പി.സി.ജോര്‍ജ് പറഞ്ഞിരുന്നത്?
പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ക്ക് ഞാന്‍ പണ്ടും മറുപടി പറയാറില്ല. ക്രൂശിക്കപ്പെട്ടത് എങ്ങനെയെന്ന് അറിയില്ല.

? മുന്നണിയില്‍ അഭിപ്രായവ്യത്യാസം പറയാതെ വിട്ടുപോയ ജോസഫ് വിശ്വാസവഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പറയുന്നല്ലോ?
അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയമാണ്.

? ലയനത്തിന് ജോസഫ് ഗ്രൂപ്പാണോ മാണി ഗ്രൂപ്പാണോ മുന്‍കൈയെടുത്തത്?
(അല്പസമയം ആലോചിച്ചശേഷം) കേരള കോണ്‍ഗ്രസ് (എം) ആണ്.

2 comments:

ബ്ലസ്സൻ said...

ഭൂരിപക്ഷവർഗീയ പ്രീണനത്തിനു കാലം വിജയനു കൊടുത്ത പുതിയ ആയുദം ബയ് BLESSON*ബ്ലസ്സൻ

Anonymous said...

aa bobby chettan vannomugammoodiyumayi