ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, May 28, 2010

കേരള കോണ്‍ഗ്രസ് നയപ്രഖ്യാപനം

ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് നയപ്രഖ്യാപനം

കോട്ടയം:കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളുടെ വിളംബരവേദിയായി ഐക്യകേരള കോണ്‍ഗ്രസ്സിന്റെ ലയനസമ്മേളനം. ലയനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് വേദിയില്‍ ചെയര്‍മാന്‍ കെ.എം.മാണി പാര്‍ട്ടി വിഭാവനംചെയ്യുന്ന നയങ്ങള്‍ പ്രഖ്യാപിച്ചത്.

പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യം നഷ്ടപ്പെടാതെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭരണഘടനാ ഭേദഗതിയിലൂടെ സംവരണം നല്‍കണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ്സിന്റെ സ്വീകാര്യത പൊതുസമൂഹത്തില്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് നയപ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് വ്യക്തം.

കേന്ദ്രം കൈവശംവച്ചിരിക്കുന്ന അധികാരങ്ങളും വരുമാന മാര്‍ഗ്ഗങ്ങളും വികേന്ദ്രീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൂടുതല്‍ അധികാരം കൈയാളാന്‍ അവസരമൊരുക്കുക എന്ന പാര്‍ട്ടിലക്ഷ്യമാണ് ഇതിനുപിന്നില്‍.

കര്‍ഷകരെ അധ്വാനവര്‍ഗ്ഗത്തിന്റെ പട്ടികയിലേക്ക് എഴുതിച്ചേര്‍ത്തത് കേരള കോണ്‍ഗ്രസ്സാണെന്ന് ഐക്യസമ്മേളനം ആവര്‍ത്തിച്ചു. പാര്‍ട്ടിയുടെ സ്വപ്നം സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് മേല്‍ക്കോയ്മയുള്ള ഭരണമാണെന്ന് കെ.എം.മാണി പ്രഖ്യാപിച്ചു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച രണ്ട് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ദളിത് വിഭാഗങ്ങളെ കേരളത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരണമെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.

1 comment:

Rohan G Pillai said...

KC should merge with INC...then Maani can be a CM...Let umman and Ramesh thrown away...K Muralidhranshould come back....