ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Friday, May 28, 2010

പറയാതെ പറഞ്ഞ് മാണി കത്തിക്കയറി

കോട്ടയം: അനുയായികളും, സഹപ്രവര്‍ത്തകരുമായി ചില സ്വപ്നങ്ങള്‍ പങ്കുവച്ചാണ് കെ.എം. മാണി ലയനസമ്മേളനത്തില്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അതില്‍ ഫെഡറല്‍ ജനാധിപത്യവും, ദേശീയതലത്തില്‍ പ്രാദേശിക കക്ഷികളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും, കര്‍ഷകരുടെ ശാക്തീകരണവുമൊക്കെ ഇടകലര്‍ന്നിരുന്നു. എന്നാല്‍ അതിലൂടെ അദ്ദേഹം പറയാതെ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ നിലപാടുതന്നെയാണ്. ലയനത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സോ താനോ ആരുടെ മുമ്പിലും മുട്ടുമടക്കാനില്ല. ലയനം യു.ഡി.എഫിന് ഒരിക്കലും ബാധ്യതയാകുന്നില്ല. നേരെമറിച്ച് ഗുണകരമാവുകയാണ്.

ലയനത്തില്‍ ആര്‍ക്കാണ് അസൂയ എന്ന് മാണി പലവട്ടം ചോദിച്ചു. പിണറായിക്ക് ഇതിലെന്താണ് കാര്യമെന്നും ചോദിച്ചു. തിരഞ്ഞെടുപ്പുകാലത്ത് പെരുന്നയിലും, ചേര്‍ത്തലയിലും, മെത്രാന്മാരുടെ അരമനകളിലുമൊക്കെ പോയി മുഖം കാണിക്കുന്നവര്‍ക്ക് ഇപ്പോള്‍ മെത്രാന്മാരെ വിമര്‍ശിക്കാനെന്തവകാശമെന്ന് മാണി ചോദിച്ചു. പിണറായിയുടെ 'വര്‍ഗീയ കാര്‍ഡ്' കളികൊണ്ടൊന്നും കേരള കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

യു.ഡി.എഫ്. എല്ലാവരുടേതുമാണ്, അവിടെ എല്ലാവരും സമന്മാരാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞതും ചില ലക്ഷ്യങ്ങള്‍വച്ചുതന്നെയാണ്. ഒരു എം.എല്‍.എ. മാത്രമുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്കും, എം.എല്‍.എ-യില്ലാത്ത ടി.എം. ജേക്കബിന്റെ പാര്‍ട്ടിക്കും, 11 എം.എല്‍.എ, മാരുള്ള തന്റെ പാര്‍ട്ടിക്കുമൊക്കെ അവിടെ തുല്യാവസരമാണ്. അപ്പോള്‍ കോണ്‍ഗ്രസിന് ഈ സമത്വത്തിന്റെ സംസ്‌കാരത്തില്‍നിന്ന് വേറിട്ട് നില്‍ക്കാനാകുമോ എന്നാണ് മാണി ചോദിച്ചത്.

No comments: