ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Monday, May 31, 2010

ലയനത്തോടെ മധ്യകേരളം എല്‍ ഡി എഫിന് അന്യം ആയി

കേരള കോണ്‍ഗ്രസുകളുടെ ലയനത്തോടെ ഇടതു മുന്നണി മധ്യ കേരളത്തില്‍ ഏകദേശം കുറ്റി അറ്റ് പോയിരിക്കുകയാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കര്‍ഷക മേഘലകളില്‍ കേരള കോണ്‍ഗ്രസ്‌ ജെ യുടെ ജനസമ്മിതി ഇടതുമുന്നണിയെ താങ്ങി നിര്‍ത്തിയിരുന്നു എന്നുള്ളത് ആര്‍ക്കും നിഷേധിക്കാന്‍ ആവാത്ത സത്യം ആണ്.

പേരിനു പി സി തോമസിന്റെ നേതൃത്വത്തില്‍ ഒരു കേരള കോണ്‍ഗ്രസ്‌ ഇടതുമുന്നണിയില്‍ ഉണ്ടെങ്കിലും ഒരു പഞ്ചായത്ത്‌ വാര്‍ഡില്‍ പോലും സ്ഥാനര്തികളെ ജയിപ്പിക്കാന്‍ ശക്തി ഇല്ല എന്നത് തര്‍ക്കമറ്റ കാര്യം ആണ്.

ശക്തമായ സംഘടന ശേഷി കാരണം സി പി എം കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു പരിധി വരെ ശക്തം ആണെന്നത് സത്യം ആണെന്നിരിക്കെ, പാര്‍ട്ടി അണികള്‍ മാത്രം പോര ഒരു ഇലക്ഷന്‍ ജയിക്കാന്‍. മേല്‍പ്പറഞ്ഞ ഭാഗങ്ങളിലെ ജനങ്ങള്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ ഒരു പാലം ആയിരുന്നു കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം. അവര്‍ പോയതോടെ ഈ ഭാഗങ്ങളില്‍ ഒരു സീറ്റില്‍ പോലും ഇടതുമുന്നണി ജയിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ സംജാതം ആയിരിക്കുകയാണ്.

ഈ ഒരു തിരിച്ചറിവ് തന്നെ ആണ് പിണറായി വിജയനെ ഈ ലയനത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നതും. തികച്ചും ചെറുതായ ഒരു ഈര്‍ക്കിലി സംഘടന ആയിരുന്നു ജോസേഫിന്റെ കേരള കോണ്‍ഗ്രസ്‌ എങ്കില്‍ അവര്‍ വിട്ടു പോകുന്നതില്‍ സി പി എമ്മിന് സന്തോഷം മാത്രമേ ഉണ്ടാവാന്‍ ന്യായമുള്ളൂ. ആ സീറ്റുകള്‍ കൂടി സി പി എമ്മിന് മത്സരിക്കാമല്ലോ.

എന്നാല്‍ ഇപ്പോള്‍ മത്സരിക്കാന്‍ ഇഷ്ടം പോലെ സീറ്റുകള്‍ എന്നാല്‍ ജയിക്കാന്‍ സാധ്യത വിരളം. ഈ യഥാര്ത്യത്തെ അഭിമുഖീകരിക്കാന്‍ ഉള്ള കഷ്ടപ്പാട് ആണ് പിണറായി വിജയനെ എന്തും വിളിച്ചു പറയാന്‍ നിര്‍ബന്ദീകരിക്കുന്നത്.

No comments: