ഇത് കേരള കോണ്‍ഗ്രസിന്റെ ഒരു പറ്റം അനുയായികള്‍ നയിക്കുന്ന ഒരു ബ്ലോഗ്‌ ആണ് ...ഇതില്‍ സത്യം മാത്രമേ പറയൂ ...

നമ്മുടെ ചിഹ്നം

Monday, May 31, 2010

യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തി

ഈ അടുത്തായി ചില യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്ന ഒരു കാര്യം ഉണ്ട്. കേരളാ കോണ്‍ഗ്രസ്‌ പോലുള്ള പ്രാദേശിക പാര്‍ടികളുടെ പ്രസക്തി നഷ്ടപ്പെട്ടു. എല്ലാവരും ദേശിയ പാര്‍ട്ടി ആയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിക്കണം. ഐ എന്‍ സി യിലേയ്ക്കു വിളിക്കുന്നു, മാതൃ സംഘടന മാടി വിളിക്കുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട്. എന്നാല്‍, എന്തുണ്ട് ഗുണം?

ഒന്നാമത്തെ കാര്യം - നേതൃത്വം എന്ന് പറയുന്ന ഒന്ന് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്‌ ഉണ്ടോ?

ഉമ്മന്‍ ചാണ്ടി ഒരു മാതിരി നല്ലൊരു ഭരണാധികാരി ആയിരുന്നു കഴിഞ്ഞ മന്ത്രിസഭാ കാലയളവില്‍. എന്നാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തികച്ചും ദയനീയം ആയിരുന്നു എന്ന കാര്യം പറയേണ്ടതില്ലല്ലോ. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നേക്കാം, എന്നാല്‍ അത് ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യം അല്ലാതെ കോണ്‍ഗ്രസിന്റെ ഗുണം കൊണ്ട് അല്ല. മുഘ്യമന്ത്രി ആയിരുന്നപ്പോള്‍ പോലും നല്ല വികസോനോന്മുഖം ആയ ഭരണം കാഴ്ച വെച്ചെങ്കിലും പാര്‍ടിയില്‍ യാതൊരു വിധ നേതൃത്വപരമായ പ്രകടനവും ഉണ്ടായില്ല.

കെ പി സി സി പ്രസിഡന്റിന്റെ കാര്യം നോക്കിയാല്‍, ഇത്രയും ദുര്‍ബലന്‍ ആയ ഒരു പ്രസിഡന്റ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല. മുരളീധരന്‍ വരെ ഇതിനെക്കാള്‍ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. പാര്‍ട്ടി വളര്‍ത്താന്‍ നോക്കാതെ സ്വന്തം കാര്യവും, അത് മുന്‍നിര്‍ത്തി സ്വന്തം ഗ്രൂപും മാത്രം നോക്കി ജീവിക്കുന്ന ഈ കെ പി സി സി പ്രസിഡന്റ്‌ എങ്ങനെ ഈ ആവശ്യം ഉന്നയിക്കാന്‍ യോഗ്യന്‍ ആകുന്നതു?

കേന്ദ്രത്തില്‍ മന്‍മോഹന്‍ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ വളരെ ചടുലവും വികസനോന്മുഖവും ആധുനികവും ആയ ഒരു കോണ്‍ഗ്രസ്‌ രൂപപ്പെട്ടു വരുകയാണ്. ദേശിയ തലത്തില്‍ ജനസമ്മിതി അര്‍ജ്ജിക്കുന്നതില്‍ യു പി എ ഗവണ്മെന്റ് വളരെ ശ്രദ്ധ കൊടുക്കുന്നും ഉണ്ട്. അതുകൊണ്ട് തന്നെ ആണ് കേരളാ കോണ്‍ഗ്രസ്‌ ദേശിയ തലത്തില്‍ സോണിയ ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്താന്‍ യു ഡി എഫ് എന്ന ചട്ടക്കൂടിനോട് അത്യധികം കൂറ് പുലര്‍ത്തി ജനാതിപത്യ മൂല്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കേരളത്തിലെ അവസ്ഥ അതാണോ? കഴിഞ്ഞ തവണ വലിയ കുഴപ്പം ഇല്ലാത്ത ഭരണം കാഴ്ച വച്ചെങ്കിലും (കോണ്‍ഗ്രസ്‌ നയങ്ങളോട് മിക്കവാറും കേരളാ കോണ്‍ഗ്രസ്‌ യോജിക്കുന്നു) തൊഴുത്തില്‍ കുത്തും, നേതൃത്വം ഇല്ലായ്മയും ഗ്രൂപിസം മുതലായ നാടകങ്ങളും കാരണം ജനങ്ങളെ വെറുപ്പിചില്ലേ?

ഇപ്പോള്‍ തന്നെ അധികാരത്തിന്റെ അപ്പക്കഷണം അടുത്ത് വരുന്നു എന്ന് മണം കിട്ടിയ ഗ്രൂപ് ചെന്നായ്ക്കള്‍ അതിനായി കടിപിടി തുടങ്ങിക്കഴിഞ്ഞു. ഇടതു സര്‍കാരിനെതിരെ ഒരു വഞ്ചനാദിനം പ്രഖ്യാപിച്ചിട്ടു അത് നടത്താന്‍ പല ജില്ലകളിലും കഴിഞ്ഞില്ല. ഇങ്ങനെ ഉള്ള കോണ്‍ഗ്രസില്‍ ലയിക്കണം അല്ലെ?


ഇടതു മുന്നണിക്ക്‌ ബദല്‍ ആയി യു ഡി എഫിന്റെ നയങ്ങളെ ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ മെനക്കെടാതെ ഇപ്പോഴേ നടക്കാന്‍ പോകുന്ന ഗ്രൂപ് നാടകത്തിന്റെ സാമ്പിള്‍ ഇപ്പോഴേ ജനങ്ങളെ കാണിച്ചാല്‍ ചെലപ്പോള്‍ അടുത്ത അസ്സെംബ്ലി തെരഞ്ഞെടുപ്പില്‍ വീണ്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ അട്ഭുതപ്പെടെണ്ടത് ഇല്ല. അത് ഉണ്ടാവാതിരിക്കാന്‍ യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസ്‌ അക്ഷീണം പ്രയത്നിക്കും പ്രവര്‍ത്തിക്കും.



2 comments:

Vipin said...

kerala congress enna koppa oru MLA polum jayikkilla ottakku ninnal

Rohan G said...

Nadannathu thanne.